From Aachu
വസുധൈവകുടുംബകം: സ്നേഹത്തിനും കന്യകാത്വമോ?

Tuesday, December 26, 2006

സ്നേഹത്തിനും കന്യകാത്വമോ?

മറക്കാന്‍ പറഞ്ഞ കണക്കുകളുടെ കൂട്ടത്തില്‍ നീ എടുത്തു പറഞ്ഞില്ലേ, കന്യകയൊന്നുമല്ലല്ലോ?
ശരിയായിരുന്നു, അതും എനിക്ക് നഷ്ടമായി, നീണ്ട മുപ്പത് വര്‍ഷം ഞാന്‍ സൂക്ഷിച്ച എന്ടെ കന്യകാത്വം.
ഞാന്‍ പതി വ്രതയുമല്ല.
വിവാഹമോചിതയ്ക്കെങ്ങിനെ പതിവ്രതയാകാനാകും?
നഷ്ടപ്പെട്ടതോര്‍ത്തു ദുഃഖിക്കാന്‍ ഞാനൊന്നും സമ്പാദിച്ചില്ലല്ലോ?
സമര്‍പ്പണം പാതിവ്രത്യത്തിന്ടെ ഭാഗമായിരുന്നല്ലോ?
ഒന്നുമില്ലെങ്കിലും ഞാനൊരു സ്ത്രീയായില്ലേ.
സ്ത്രീയാകണമെങ്കില്‍ പ്രസവിക്കണം, അമ്മയാകണം.
അതേ, മാതൃത്വമാണ് ഏറ്റവും വലിയ അനുഭൂതി, ഏറ്റവും വലിയ സത്യവും.
എങ്കിലും അവകാശങ്ങളെല്ലാം പിതാവിനല്ലേ?

കന്യകാത്വം കാത്തു സൂക്ഷിക്കാന്‍ വരുവാനിരിക്കുന്ന ഭര്‍ത്താവില്ലല്ലോ ഇന്നെനിക്ക്.
കാത്തു സൂക്ഷിച്ചു സമര്‍പ്പിച്ചിട്ടും അവനുമെന്നെ ഇട്ടിട്ടു പോയില്ലേ.
വേദപുസ്തകങ്ങളിലും കേട്ടുകേള്‍വിയിലും പ്രവാചകമനസ്സറിയുമ്പോഴും
പ്രബോധനത്തിലൂടെ സ്വര്‍ഗ്ഗീയ സ്വപ്നം കാണുമ്പോഴുംകൂട്ടുകാ‍രാ, നീയോര്‍ക്കുക്.
കാണാതെ പോയ എന്ടെ മനസ്സിനെ,
നിന്ടെ വാഗ്ദാനത്തെ, തട്ടിയെടുക്കാനില്ലാതെ പോയ എന്ടെ കന്യകാത്വത്തെ.
കന്യകയല്ലാത്തത് വിധവയാകും പോലൊരു തെറ്റല്ലാത്തത് നല്ലത്.
അറബികളുടെ ലോകത്ത് വിവാഹമോചനത്തിലേക്കുള്ള പാതയും.

വിധവയേക്കാള്‍ നികൃഷ്ടയാണല്ലോ വിവാഹമോചിത.
ശരീരത്തിനപ്പുറം ബന്ധങ്ങളില്ലാത്ത നമ്മുടെ ലോകത്ത് കവിയും ഭാവനയും കലയുമെല്ലാം മിഥ്യ.
ഒരിക്കല്‍ സ്നേഹിച്ച മനസ്സിന് വീണ്ടും സ്നേഹിക്കാനാവില്ലെന്നനിന്ടെ നിര്‍വ്വചനം കന്യകാത്വം പോലൊരു മിഥ്യയോ?
അതോ നിന്ടെ ഒഴിഞ്ഞു പോകലിന്ടെ ന്യായമോ?
സ്നേഹത്തിനും കന്യകാത്വമോ?
വിധി വിലക്കുകള്‍ സ്ത്രീ മനസ്സിനല്ലേ?
പര്‍ദ്ദകൊണ്ടു മൂടിയ ശരീരത്തിനപ്പുറം കാണുന്ന കണ്ണുകള്‍ക്കപ്പുറംമരിക്കാത്ത മനസ്സിന് പുനര്‍ജ്ജന്മം പോലുമില്ലല്ലോ?
അടുത്ത ജന്മത്തിലെങ്കിലുമെനിക്കു സ്നേഹിക്കാന്‍.
ആദ്യ പുരുഷനെ സ്നേഹിച്ചതെന്ടെ തെറ്റോ?
വെറുത്തിട്ടും മറക്കാത്തതെന്ടെ കുറ്റമോ?
സ്നേഹിച്ചവനെ വെറുക്കാത്തതും തെറ്റോ?
പുലഭ്യം പറയാത്തതും കുറ്റമോ?

9 Comments:

At 6:05 AM, Blogger അഡ്വ.സക്കീന said...

വിധവയേക്കാള്‍ നികൃഷ്ടയാണല്ലോ വിവാഹമോചിത.
ശരീരത്തിനപ്പുറം ബന്ധങ്ങളില്ലാത്ത നമ്മുടെ ലോകത്ത് കവിയും ഭാവനയും കലയുമെല്ലാം മിഥ്യ.
ഒരിക്കല്‍ സ്നേഹിച്ച മനസ്സിന് വീണ്ടും സ്നേഹിക്കാനാവില്ലെന്നനിന്ടെ നിര്‍വ്വചനം കന്യകാത്വം പോലൊരു മിഥ്യയോ?
അതോ നിന്ടെ ഒഴിഞ്ഞു പോകലിന്ടെ ന്യായമോ?
സ്നേഹത്തിനും കന്യകാത്വമോ?
വിധി വിലക്കുകള്‍ സ്ത്രീ മനസ്സിനല്ലേ?
പര്‍ദ്ദകൊണ്ടു മൂടിയ ശരീരത്തിനപ്പുറം കാണുന്ന കണ്ണുകള്‍ക്കപ്പുറംമരിക്കാത്ത മനസ്സിന് പുനര്‍ജ്ജന്മം പോലുമില്ലല്ലോ?
അടുത്ത ജന്മത്തിലെങ്കിലുമെനിക്കു സ്നേഹിക്കാന്‍

 
At 9:10 AM, Blogger കരീം മാഷ്‌ said...

സക്കീനാ
മഹതിയുടെ ബ്ലോഗില്‍ കമണ്ടിടാന്‍ വലിയ ബുദ്ധിമുട്ടുണ്ട്
(സെറ്റിംഗു ശരിയല്ല)
കമണ്ടു പോപ്പപ്പ് വിന്‍ഡൊയില്‍ നിന്നു മാറ്റുക.

തങ്കളെക്കാള്‍ പ്രയാസം അനുഭവിക്കുന്ന താഴെക്കിടയിലുള്ളവരെക്കുറിച്ചു ചിന്തിക്കുക.
അപ്പോള്‍ ഭവതിക്കു ആശ്വാസം കിട്ടും.

 
At 8:39 PM, Anonymous Anonymous said...

Always be sincere..even if you don't mean it.... I dont mind being called crazy, it just reminds me im nothing like you!

how can i approach the girl i like if i had already made some shameful things and if she is angry... and what am i supposed to say when im going to talk to her? plz help me...

I have a problem about a pretty girl... I have a crush on her. And I think i really want her but my problems made me keepaway. I have introduced my self on messages and phone and she replied. But after that, I doesn't pay attention anymore. I think of it that perhaps its because im not a man for her?

 
At 11:40 PM, Blogger അഡ്വ.സക്കീന said...

ഒരിക്കല്‍ സ്നേഹിച്ച മനസ്സിന് വീണ്ടും സ്നേഹിക്കാനാവില്ലെന്നനിന്ടെ നിര്‍വ്വചനം കന്യകാത്വം പോലൊരു മിഥ്യയോ?
അതോ നിന്ടെ ഒഴിഞ്ഞു പോകലിന്ടെ ന്യായമോ?
സ്നേഹത്തിനും കന്യകാത്വമോ?
വിധി വിലക്കുകള്‍ സ്ത്രീ മനസ്സിനല്ലേ?
പര്‍ദ്ദകൊണ്ടു മൂടിയ ശരീരത്തിനപ്പുറം കാണുന്ന കണ്ണുകള്‍ക്കപ്പുറംമരിക്കാത്ത മനസ്സിന് പുനര്‍ജ്ജന്മം പോലുമില്ലല്ലോ?
അടുത്ത ജന്മത്തിലെങ്കിലുമെനിക്കു സ്നേഹിക്കാന്‍.

 
At 12:02 AM, Blogger രാജു ഇരിങ്ങല്‍ said...

സക്കീന വക്കീലേ..
താങ്കളുടെ രചനകളില്‍ വല്ലാതെ ദു:ഖം നിറയുന്നു. നിരാശയും. ഇത്രയും നിരാശപ്പെടല്ലേ...

ജീവിതം അങ്ങിനെയാണ്. ഒരു കയറ്റത്തിന് ഒരിറക്കം. കുട്ടിക്കാലത്ത് ഒരു പാട് സ്നേഹം കിട്ടിയതല്ലേ. പടച്ചവന്‍റെ ഒരോ കളികളാണ്.
എങ്കിലും പ്രതീക്ഷ കൈവിടരുത്.
ഇപ്പോള്‍ ഇറക്കത്തിലാണെങ്കില്‍ ഒരു കയറ്റം തീര്‍ച്ചയായുമുണ്ട്.
സ്നേഹത്തിന്‍ കന്യകാത്വമോ എന്നും കന്യകാത്വം പോലൊരു മിഥ്യയൊ എന്ന ചോദ്യവും എന്തോ ഒരു പാട് തലങ്ങള്‍ തരികയും അത്രതന്നെ അര്‍ത്ഥ ശൂന്യമാവുകയും ചെയ്യുന്നു.
എങ്കിലും താങ്കളുടെ ചോദ്യത്തിന്‍റെ അര്‍ത്ഥവും ആകുലതയും വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു.
ജീവിതമെന്നത് മരണത്തിനിടയ്ക്കുള്ള ഒരു ഇന്‍റര്‍ബെല്‍ സമയം മാത്രമാണ്.
അതില്‍ കഴിയുന്നതും നല്ലത് ചിന്തിക്കുകയും മോശം ചിന്തകളെ ആട്ടിപ്പായിച്ച് ജീവിക്കുകയും ചെയ്യുക എന്നുള്ളതാകട്ടെ നമ്മുടെ കര്‍ത്തവ്യവും.

എല്ലാവരേയും സ്നേഹിക്കാന്‍ പ്രവാചകന്‍ അരുളി ചെയ്യുന്നു. നമുക്കും അതുപോലെ ചെയ്യാം.

: രാജു

 
At 12:11 AM, Blogger കുറുമാന്‍ said...

സക്കീനാ, വിലക്കു വാങ്ങാനാവുന്നതല്ല സ്നേഹം, ചോദിച്ചു വാങ്ങേണ്ടതുമല്ല. അത് തനിയെ ഉരുത്തിരിഞ്ഞുണ്ടാകുന്നതാണ്.

സ്നേഹിക്കപെടാന്‍ ആഗ്രഹിക്കാത്തവരാരുമില്ല, സ്നേഹം ലഭിക്കാത്തവരും.

യഥാര്‍ത്ഥമായ, സത്യസന്ധമായ, ആത്മാര്‍ത്ഥമായ സ്നേഹത്തിന്റെ തലോടല്‍ സര്‍വ്വശക്തന്‍ നിങ്ങളെ അനുഭവിപ്പിക്കുമെന്നെനിക്കുറപ്പുണ്ട്.

 
At 12:48 AM, Blogger ദില്‍ബാസുരന്‍ said...

സക്കീന ചേച്ചീ,
ഈ പൊള്ളുന്ന ചോദ്യങ്ങള്‍ക്കെന്റെ പക്കല്‍ ഉത്തരങ്ങളില്ല.നല്ലത് മാത്രം വരാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു.

 
At 11:01 AM, Anonymous കൈയൊപ്പ്‌ said...

ഭാവനാസൃഷ്ടിയാണെന്നു കരുതുന്നു.
എങ്കിലും കാലഹരണപ്പെട്ട ആശയങ്ങള്‍ (വിവാഹ മോചിത- വിധവ നികൃഷ്ടതകള്‍) ഇനിയും തുടരേണ്ടതില്ലല്ലോ. അതെല്ലാം എന്നേ കളയപ്പെട്ടതല്ലേ. അവശേഷിക്കുന്ന യാഥാസ്ഥിതികതയെ സാമാന്യവത്കരിക്കരുത്‌!

 
At 6:13 AM, Anonymous Anonymous said...

if he is regreting?... what he should do..... please comment it?

 

Post a Comment

Links to this post:

Create a Link

<< Home