From Aachu
വസുധൈവകുടുംബകം: എറണകുളം നിയമ കലാലയം

Thursday, December 07, 2006

എറണകുളം നിയമ കലാലയം

വിശാലകൊച്ചിയുടെ നഗരസഭയ്ക്കൊരുപാട് മാറ്റം കാലം വരുത്തിയിരിക്കുന്നു, അഥവാ അധികാരികള്‍ അവകാശപ്പെടുന്നു.നഗരത്തിന്റെ നടുവിലെ എറണാകുളം ലോ കോളേജ് മാത്രം മാറ്റങ്ങളൊന്നുമില്ലാതെ നരകിച്ചു നില്‍ക്കുന്നു.

വക്കീലിന്റെ നരച്ച കുപ്പായം പോലെ പ്രതാപത്തിന്റെ ചിഹ്നമായിട്ടാണോ?
മേല്‍കൂരയില്‍ നിന്നു തൂങ്ങിയാടുന്ന ഇരുമ്പു തൂണുകള്‍ ദുര്‍ബ്ബലമായ ഇന്ത്യന്‍ നിയമത്തിന്റെ സൂചികയോ? തുറന്നുവച്ച പുസ്തകവുമായി ചിരിച്ചു നില്‍ക്കുന്ന അച്യുതന്‍ പിള്ള സാറിന്റെ ഗൌണിലും ഗൌളിവലയുടെ വെളുത്ത പാടുകള്‍.


സര്‍ക്കാര്‍ അനുവദിച്ച അമ്പത് ലക്ഷം പിഡബ്ലിയുടെ അട്ടിമറിയില്‍ കുടുങ്ങ്നിയെന്ന് അദ്ധ്യാപിക.അപ്പുറത്ത് മഹാരാജാസും ഇപ്പുറത്ത് സെനര്‍തെരേസാസും കാലത്തിനൊത്ത് മിനുങ്ങുമ്പോഴും നിയമവിദ്യാലയമേ നീ മാത്രം പഴമയാണ്, പുതുമയെന്ന് ആയിരം നാവാല്‍ വിളിച്ചോതിയാലും ഈ അനാഥത്വം നമുക്ക് തിരിച്ചറിയില്ലേ.

കാലത്തിനും പല കോലങ്ങള്‍ ക്കും സാക്ഷിയായി രാഷ്ട്രപിതാവ് നടക്കാന്‍ തുടങ്ങിയിട്ടേറെയായി. കാലുകള്‍ മുന്നോട്ടാണെങ്കിലും ഒരടിപോലും ചലിക്കാനാവാതെ നിസ്സഹായനായി. നിയമത്തിന്റെ കൂച്ചുവിലങ്ങോ?നീതിയുടെ നിസ്സംഗതയോ?

4 Comments:

At 1:15 AM, Blogger അഡ്വ.സക്കീന said...

വിശാലകൊച്ചിയുടെ നഗരസഭയ്ക്കൊരുപാട് മാറ്റം കാലം വരുത്തിയിരിക്കുന്നു, അഥവാ അധികാരികള്‍ അവകാശപ്പെടുന്നു.നഗരത്തിന്റെ നടുവിലെ എറണാകുളം ലോ കോളേജ് മാത്രം മാറ്റങ്ങളൊന്നുമില്ലാതെ നരകിച്ചു നില്‍ക്കുന്നു.

വക്കീലിന്റെ നരച്ച കുപ്പായം പോലെ പ്രതാപത്തിന്റെ ചിഹ്നമായിട്ടാണോ?
മേല്‍കൂരയില്‍ നിന്നു തൂങ്ങിയാടുന്ന ഇരുമ്പു തൂണുകള്‍ ദുര്‍ബ്ബലമായ ഇന്ത്യന്‍ നിയമത്തിന്റെ സൂചികയോ? തുറന്നുവച്ച പുസ്തകവുമായി ചിരിച്ചു നില്‍ക്കുന്ന അച്യുതന്‍ പിള്ള സാറിന്റെ ഗൌണിലും ഗൌളിവലയുടെ വെളുത്ത പാടുകള്‍.

 
At 3:57 AM, Blogger പതാലി said...

മാറ്റം ദുഃഖമാണുണ്ണീ
പഴമതാന്‍ പ്രൗഢി....
മട്ടാഞ്ചേരിയിലെ സിനഗോഗു പോലെ,നഗരഹൃദയത്തിലെ ദര്‍ബാര്‍ഹാള്‍ പോലെ,കായല്‍ നടുവിലെ ബോള്‍ഗാട്ടി കൊട്ടാരം പോലെ,ഫോര്‍ട്ടുകൊച്ചിയിലെ സെന്‍റ് ഫ്രാന്‍സീസ് പള്ളി പോലെ,തോപ്പുംപടി പാലം പോലെ ഒട്ടേറെ ചരിത്ര കഥകള്‍ ഉറങ്ങുന്ന കെട്ടിടടമാണത്.
പക്ഷെ മുകളില്‍ പറഞ്ഞവയൊക്കെ കാലം മാറിയപ്പോള്‍ പ്രൗഡി നഷ്ടപ്പെടാത്ത വിധത്തില്‍ നവീകരിച്ചു. പഴക്കത്തില്‍ ഇവയേക്കാള്‍ ചെറുപ്പമായ ലോ കോളേജ് മാത്രം?... എല്ലാം വിധിയാണുണ്ണീ...
പിന്നെ ലോ കോളേജ് ഹോസ്റ്റലിന്‍റെ അവസ്ഥ ഇപ്പോള്‍ ഏന്താണാവോ? പുതിയ കെട്ടിടമായോ? അതോ ഇപ്പോഴും പഴയ ചാത്തന്‍ സേവാ മഠംതന്നെയോ?

 
At 6:05 AM, Blogger അനംഗാരി said...

പഴയ ഹൌസ് ഓഫ് ലോര്‍ഡ്സിന്റെ സ്ഥിതി ഇതിലും ദയനീയമാണ്.ഇടിഞ്ഞു പൊളിഞ്ഞ് നാശമായി കിടക്കുന്നു. ഞാന്‍ താമസിച്ച മുറിയൊക്കെ കാണാനേയില്ല. ഉരുപ്പടികള്‍ കള്ളന്മാര്‍ ഇളക്കി കൊണ്ട് പോയിരിക്കുന്നു. ആര്‍ക്കും യാതൊരു ഉത്തരവാദിത്വബോധമില്ല.കോളേജിന്റെ കാര്യം പറയുകയേ വേണ്ട. എല്ലാ ഉണ്ണൂച്ചികളും, നിയമം പഠിച്ച് വലിയവരായവര്‍. ഒരുത്തനും തിരിഞ്ഞ് നോക്കാന്‍ കൂടി നേരമില്ല. ഫണ്ട് അനുവദിച്ചത് ലാപ്സായി എന്നാണ് അറിവ്.പഴയ കാലത്തെ ഒരുമയും, ധൈര്യവും ഒന്നും ഇപ്പോഴത്തെ കുട്ടികള്‍ക്കില്ല.

ഓ:ടോ:ഓര്‍മ്മയുണ്ടോ സ്ട്രീക്കിങ്? അവസാനത്തെ സ്ട്രീക്കിങ് നടത്തിയത് എന്റെ ബാച്ചിലെ കുട്ടികള്‍.അതൊരു ഭയങ്കരം തന്നെയായിരുന്നേ.(സംഗതി മോശമാണെങ്കിലും, അതിനും വേണമല്ലോ ഒരു ധൈര്യം.)

 
At 7:26 PM, Anonymous Anonymous said...

ഇവിടെ നിന്നും പഠിച്ച്‌ വലിയ ജഡ്ജിമാരും രാഷ്ട്രീയ നേതാക്കളും ആയ പല പ്രമുഖര്‍ നമ്മുടെ ഇടയില്‍ വിഹരിക്കുമ്പോള്‍ ഈ കോളജിനു വേണ്ടി എന്തെങ്കിലും ചെയ്യാത്തത്‌ മഹാകഷ്ടമാണു. ഹോസ്റ്റലിന്റെ സ്ഥിതി ശോചനീയമാണു. ഇവരില്‍ പലരും ലോ കോളജിന്റെ അടുത്ത്‌ ഉള്ള 5 സ്റ്റാര്‍ സൗകര്യം ഉള്ള ഗസ്റ്റ്‌ ഹൗസില്‍ ഏസി മുറികളില്‍ അടിച്ച്‌ പൊളിക്കാന്‍ ചിലവാക്കുന്ന പൈസ മതി കോളജ്‌ നന്നാക്കാന്‍....

കഷ്ടം എന്നല്ലാതെ എന്തു പറയാന്‍ !!

 

Post a Comment

<< Home