From Aachu
വസുധൈവകുടുംബകം: ഹ്രുത്തേ, പറയുക

Saturday, December 23, 2006

ഹ്രുത്തേ, പറയുക

ഹ്രുത്തേ, ചൊല്ലുക, നീയേതു ഭാഗത്ത്,
വിട്ടുപോയൊരെന്‍ പതി തന്നോര്‍മ്മയോടോ?
തൊട്ടു നില്‍ക്കുമെന്‍ സ്നേഹ ദൂതിനോടോ?
അച്ച്ച്ഛ്നാമെന്നുണ്ണി തന്‍ സത്യത്തോടോ?

ഹ്രുത്തേ പറയുക ഞാനെന്ത് ചെയ്യേണ്ടൂ?
വിരഹം ഈ ലോക ഭീകര വേദന
ഏകാന്തത ഭൂവിന്‍ നിതാന്ത വേദന
ഞാനിവ രണ്ടും പേറുന്ന യാത്രിക.

കാത്തിരിക്കാനെനിക്കില്ല യൌവ്വനം
തിരികെ വരുമെന്നതിന്‍ പ്രതീക്ഷ പോലുമില്ല പോല്‍,
എന്നേക്കുമായ് മൊഴി ചൊല്ലാന്‍,
എവിടെയോ കൊളുത്തുന്നു, വലിക്കുന്നു, സ്നേഹത്തിന്നോര്‍മ്മകള്‍.

ഹ്രുത്തേ, ഓതുക, നയിക്കുക
സ്നേഹിക്കയാണ്, വീണ്ടും ഞാന്‍,
അല്ല, ഞാന്‍ സ്നേഹിക്കപ്പെടുകയാണിന്ന്
ഓര്‍മ്മയില്‍ തള്ളാനാവുമോ സ്നേഹം
ഓര്‍മ്മയില്‍ എരിഞ്ഞു തീരണോ സ്നേഹവും

പുനര്‍ജ്ജന്മം അത് നേടാന്‍,
ഗംഗയില്‍ കുളിച്ച പാപിനി ഞാന്‍,
ഭര്‍ത്ത്ര സ്നേഹം അത് കാണാന്‍,
കൈലാസം താണ്ടിയ യോഗിനി ഞാന്‍,
അഹോ, ഞാന്‍ വിട ചൊല്ലട്ടേ
ഓര്‍മ്മയില്‍ നിന്നുമീ യാത്രയില്‍.

2 Comments:

At 7:06 AM, Blogger അഡ്വ.സക്കീന said...

ഹ്രുത്തേ, ചൊല്ലുക, നീയേതു ഭാഗത്ത്,
വിട്ടുപോയൊരെന്‍ പതി തന്നോര്‍മ്മയോടോ?
തൊട്ടു നില്‍ക്കുമെന്‍ സ്നേഹ ദൂതിനോടോ?
അച്ച്ച്ഛ്നാമെന്നുണ്ണി തന്‍ സത്യത്തോടോ?

ഹ്രുത്തേ പറയുക ഞാനെന്ത് ചെയ്യേണ്ടൂ?
വിരഹം ഈ ലോക ഭീകര വേദന
ഏകാന്തത ഭൂവിന്‍ നിതാന്ത വേദന
ഞാനിവ രണ്ടും പേറുന്ന യാത്രിക.

 
At 7:34 AM, Blogger കരീം മാഷ്‌ said...

“കാത്തിരിക്കാനെനിക്കില്ല യൌവ്വനം
തിരികെ വരുമെന്നതിന്‍ പ്രതീക്ഷ പോലുമില്ല പോല്‍,
എന്നേക്കുമായ് മൊഴി ചൊല്ലാന്‍,
എവിടെയോ കൊളുത്തുന്നു, വലിക്കുന്നു, സ്നേഹത്തിന്നോര്‍മ്മകള്‍“.

സക്കിനാ,
ഒരു വിയോജനക്കുറിപ്പുണ്ട്.
കാത്തിരിക്കാന്‍ ആര്‍ജിക്കണം ക്ഷമ,
മനസ്സിന്റെ യവ്വനം വീണ്ടെടുക്കാന്‍ കൂടണം നല്ലവരുമായി തുറന്ന മനസ്സോടെ!.

ദു:ഖങ്ങള്‍ പങ്കിടുമ്പോള്‍ പകുതിയാവുന്നു.
സന്തോഷം പങ്കിടുമ്പോള്‍ ഇരട്ടിയാവുമെന്നതു സത്യം

 

Post a Comment

<< Home