From Aachu
വസുധൈവകുടുംബകം: അബ്രാ നിന്നെയെനിക്ക്, പിടികിട്ടിയില്ലല്ലോ

Tuesday, October 03, 2006

അബ്രാ നിന്നെയെനിക്ക്, പിടികിട്ടിയില്ലല്ലോ

ഇന്നലെ "അബ്ര ബ്രാക്കറ്റില്‍ കാദബ്ര" എന്ന ചെറുകഥ വായിക്കാന്‍ നീളുമെന്നതിനാല്‍
പ്രിന്ടെടുത്തു വീട്ടില്‍ കൊണ്ടു പോയപ്പോള്‍ സ്വപ്നേപി വിചാരിച്ചില്ല ഇങ്ങനെയൊരു
കുറിപ്പെഴുതേണ്ടി വരുമെന്ന്. അതുകൊണ്ടല്ലേ, പണ്ടാരാണ്ടും പറഞ്ഞത്,
"ആശിച്ച പോലൊക്കെ ആടാന്‍ കഴിയാത്ത ജീവിതമാണെന്നും നാടകമെന്ന്", അല്ല, തിരിഞ്ഞു പോയി.

രാത്രി നൊയമ്പും തൊറന്ന്, രണ്ട് നൂറുല്‍ ഈമാനും ചൊല്ലി കഥ വായിക്കാനിരുന്നു. വായിച്ചു വായിച്ചു വന്നപ്പോളതാ വരണൂ, ഞങ്ങടെ അമ്പാട്ട് കാവ്. അബ്രയിറങ്ങിയ ബസ്സിടിച്ച സ്ഥലം. ശ്വാസമടക്കിപ്പിടിച്ചു താഴേക്കു വന്നപ്പോ, ദേ, വരണൂ, പിന്നേം കണിയാംകുന്ന്.

ഇനിയെങ്ങടാണാവോ എന്ടെ ഒടേ തമ്പുരാനേന്നോര്‍ത്ത് വയിച്ചു, കണ്ണും കാണണില്ല.
ഒന്നും രണ്ടുമല്ല, എട്ടുപേജാണ്. എവിടെ ചെന്നവസാനിക്ക്വ ആവോ.
പയ്യെ തിന്നാല്‍ പനയും തിന്നാമെന്നല്ലേ, "അസ്സബ്റു, നസ്ബുല്‍ ഈമാനെന്നും" പറഞ്ഞു സബൂറായിരുന്നു വായിച്ചു. കണിയാങ്കുന്നീന്ന് നേരെ ഈ ഇബ്ലീസ് കടുങ്ങല്ലൂരേക്ക് തന്നെ. പോരാഞ്ഞിട്ട്, എന്ടെ ഉസ്ക്കൂളിലും വന്ന് ഞ്ഞങ്ങടെ കുഞ്ഞൂഞ്ഞമ്മ ടീച്ചറിനെ കുഞ്ഞമ്മ ടീച്ചറാക്കി.

എന്നാലും നെനക്കൊരു തെറ്റ് പറ്റീട്ടോ, ശിഷ്യനാല്‍ ഗുരുദക്ഷിണയായി ചാണകമെറിയപ്പെട്ട ആ മഹതിയായ ഗുരു കുഞ്ഞമ്മയല്ല, കുഞ്ഞൂഞ്ഞമ്മയാണ്. ഭര്‍ത്താവു യു.സി.കോളേജിലോ മറ്റോ പഠിപ്പിക്കുന്ന ഞങ്ങടെ തടിച്ച് ഇരുനിറമുള്ള കുഞ്ഞൂഞ്ഞമ്മ ടീച്ചര്‍ . ചാണകം കലക്കിയൊഴിച്ച ബാബു എന്ടെയൊപ്പവും പഠിച്ചിട്ടുണ്ട്.

എന്ടെ ശ്വാസം ഒരല്പനേരത്തേക്കെങ്കിലും പിടിച്ചുനിര്‍ത്തിയതേതടാ ഈ ശ്വാസം. "പട്ടരില്‍ പൊട്ടരില്ല, പൊട്ടനുണ്ടെങ്കില്‍ അവന്‍ ചാറ്ട്ടേര്‍ഡ് അക്കൌണ്ടന്ടായിരിക്കും "എന്നൊരു ചൊല്ലുണ്ട്. അതുപോലെ കടുങ്ങല്ലൂരുള്ള മുസ്ലിം അതും ദുബായിലാണെങ്കില്‍ എന്ടെ ബന്ധുവായിരിക്കും. പ്രിയപ്പെട്ട ശ്വാസമേ ഞാനാഗ്രഹിച്ചുപോവുകയാണ്, നീ മുസ്ലിമാവാതിരിക്കട്ടേ, നീ കടുങ്ങല്ലൂര്‍ കാരനാകാതിരിക്കട്ടേ. നീ ആമ്പക്കുടിയിലും വെള്ളൂക്കുഴിയിലും മണ്ണാന്തറയിലും പെട്ടവനാകാതിരിക്കട്ടേ. അതുവഴി നീ എന്ടെ ബന്ധുവാകാതിരിക്കട്ടേ. കാന്‍സര്‍ പോലെ കാര്‍ന്നു തിന്നുന്ന ഏകാന്തത മാത്രമുള്ള ഈ മരുഭൂമിയില്‍ എനിക്കു സമാധാനമുണ്ട്. കെണിയുടേയും നുണയുടേയും അസൂയയുടേയും ആഭിചാരത്തിന്ടേയും തട്ടിപ്പിന്ടേയും മാത്രം നാടായ കടുങ്ങല്ലൂര്‍ കാരനാകാതിരിക്കട്ടേ സുഹ്രുത്തേ നീ."

ഞാന്‍ മണിക്കിണറിലൂടെ പൈമറ്റത്തെത്തി കോതമംഗലം വഴി കടുങ്ങല്ലൂരിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.ഒരു കടുങ്ങല്ലൂര്‍ക്കാരന്‍ പാടി.
"കടുങ്ങല്ലൂര്‍ കാരാരും നരകത്തിലില്ലെന്ന്,സ്വര്‍ ഗ്ഗത്തെ കാക്കും മലക്ക് പറഞ്ഞോവര്‍ ".
നാടിന്ടെ കാവല്കാരായ പോലീസുകാരും, നാട് ഭരിക്കുന്ന മന്ത്രിമാരും പോരാഞ്ഞ് ദൈവവും കൈകൂലി വാങ്ങുകയാണോ?

അതേ, ഒരുപാടുണ്ട് കടുങ്ങല്ലൂരിന് പറയാന്‍ , ടീച്ചറെ ചാണകമെറിഞ്ഞ ബാബുവിന്ന് പട്ടാളത്തില്‍ നിന്ന് പെന്‍ഷനായി. ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയുണ്ട്.
കാലു പോയത് ഞാനറിഞ്ഞില്ല. ആറു വര്‍ഷം മുമ്പ് കണ്ടപ്പോള്‍ അയാളെന്നോട് പറഞ്ഞു, "എന്ത് കിട്ടിയെടോ, താനൊക്കെ ജീവിതകാലം മുഴുവനും പഠിച്ചിട്ട്."

ശരിയായിരുന്നോ? മാതാപിതാഗുരുദൈവമെന്ന് പാടിയപ്പോഴും വിശ്വസിച്ചത്, ഗുരുത്വം ഗുരുവില്‍ മാത്രം നിക്ഷിപ്തമാണെന്നായിരുന്നു. അല്‍ഫോന്‍സ ടീച്ചറിന്ടേയും ഉഷാകുമാരി ടീച്ചറിന്ടേയും തങ്കമണീ ടീച്ചറിന്ടേയും( ടീച്ചറിന്നില്ല, അല്ലാഹു എന്ടെ ടീച്ചറിന്ടെ ആത്മാവിന്, ശാന്തി നല്കട്ടേ) പ്രിയശിഷ്യയായി അല്‍ അമീനിലെത്തിയപ്പോള്‍ എന്നെ ഞാനല്ലാതാക്കിയതും മറ്റൊരു ഗുരുവായ ഉഷയായിരുന്നു.

പിന്നെ ടീച്ചറെ നായ്കരണ പൊടിയെറിഞ്ഞ സുനിയുണ്ട്. പാവം, അവനും മരിച്ചു പോയി. എല്ലാവര്‍ക്കും പാഠവും ദാരുണവുമായ അന്ത്യം.

അസ്സയ്നാരിക്കയുടെ കടയില്‍ നിന്ന്, ചായ പറയുകയും ശ്രീധരന്‍ നായരുടെ കടയില്‍ നിന്ന്(അത്, ഞങ്ങള്‍ ക്ക്, മധുവിന്ടെ കടയാണ്.) സിഗരറ്റ് പറയുകയും ചെയ്യുന്ന അബ്രാ, നിന്നെ മാത്രം എനിക്ക്,പിടികിട്ടുന്നില്ലല്ലോ. ഓ, മറന്നു പോയി അബ്രയുടെ തോണ്ടേല്‍ക്കേണ്ട പ്രായത്തില്‍ ഞാന്‍ മണിക്കിണറിലായിരുന്നിരിക്കും

11 Comments:

At 12:54 AM, Blogger അഡ്വ.സക്കീന said...

അബ്രാ നിന്നെയെനിക്ക്, പിടികിട്ടിയില്ലല്ലോ,
അസ്സയ്നാരിക്കയുടെ കടയില്‍ നിന്ന്, ചായ പറയുകയും ശ്രീധരന്‍ നായരുടെ കടയില്‍ നിന്ന്(അത്, ഞങ്ങള്‍ ക്ക്, മധുവിന്ടെ കടയാണ്.) സിഗരറ്റ് പറയുകയും ചെയ്യുന്ന അബ്രാ, നിന്നെ മാത്രം എനിക്ക്,പിടികിട്ടുന്നില്ലല്ലോ. ഓ, മറന്നു പോയി അബ്രയുടെ തോണ്ടേല്‍ ക്കേണ്ട പ്രായത്തില്‍ ഞാന്‍ മണിക്കിണറിലായിരുന്നിരിക്കും

 
At 1:20 AM, Blogger Rasheed Chalil said...

ഓര്‍മ്മകളുടെ മേഘങ്ങള്‍ പെയ്തിറങ്ങട്ടേ... അത് മനസ്സിന്റെ താഴ്വാരത്തില്‍ കുളിര്‍കാറ്റായി പടരട്ടേ... നന്നായിരിക്കുന്നു.

 
At 1:48 AM, Blogger thoufi | തൗഫി said...

അറിവിന്റെ അമൃതാക്ഷരി നുകര്‍ന്നു നല്‍കിയ കുഞ്ഞൂഞ്ഞമ്മ ടീച്ചറെ ഗുരുദക്ഷിണയായി ചാണകമെറിഞ്ഞ ബാബുവിനു
പിന്നീട്‌ കാലുനഷ്ടമായിയെന്നറിഞ്ഞപ്പോള്‍
എനിക്ക്‌ തോന്നിയത്‌
അമര്‍ഷമോ അതോ അനുകമ്പയോ?

അറിയില്ല,പഠിക്കുന്ന കാലത്ത്‌ എനിക്കും മിക്ക ടീച്ചര്‍മാരെയും കണ്ണില്‍പിടിക്കില്ലായിരുന്നു.പിന്നീട്‌ പലപ്പോഴും അതേക്കുറിച്ചോര്‍ത്ത്‌ ദുഖിച്ചിട്ടുണ്ട്‌.

നന്നായിരിക്കുന്നു.ഒത്തിരി നന്ദിയും
സ്കൂള്‍ ജീവിതം വീണ്ടുമോര്‍മ്മിപ്പിച്ചതിനു.

 
At 4:23 AM, Blogger mariam said...

സക്കീന,
സുനി മരിച്ചത്‌ ഞാനറിഞ്ഞില്ല. ഒരു ഞെട്ടലായിപ്പോയി. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. നാട്ടിലേക്കു വിളിച്ചപ്പോഴൊന്നും ആരും പറഞ്ഞില്ല. അപകടസമയത്ത്‌ ഞാനിവിടെ ആയിരുന്നു. പിന്നീട്‌ നാട്ടില്‍ ചെന്നപ്പോള്‍ medical trust ല്‍ പോയി ബോധമില്ലാതെ കിടന്ന അവനെ കണ്ടിരുന്നു. തിരിച്ചറിയാനാവാത്ത വിധം ശോഷിച്ചു പോയിരുന്നു. ആ സമയത്ത്‌ അവനെക്കുറിച്ചെഴുതിയ ഒരു കഥ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. പാവം നാട്ടുകാരറിയാത്ത ഒരു വശമുണ്ടായിരുന്നു അവന്‌. ഒന്നു കൂടി, അബ്ര കാദബ്രയിലെ കൌത്തയും സുനിയില്‍ നിന്നുള്ള പ്രചോദനമാണ്‌. ബാബുവല്ല. കുഞ്ഞൂഞ്ഞമ്മ റ്റീച്ചറിനെ ചാണകമെറിഞ്ഞത്‌ സ്കൂളില്‍ നിന്ന് പുറത്തായത്‌ ബാബു മാത്രമായിരുന്നില്ല. നാലു പേരുണ്ടായിരുന്നു. പച്ചരി ബാബു(പിന്നീട്‌ ചാണാന്‍ ബാബു), ദുര്‍ളന്‍ സുര, സന്തോഷ്‌, ശിവന്‍ എന്നിവര്‍. സുനി, റ്റീച്ചറിന്റെ കസേരയില്‍ നായ്ക്കരണ പൊടി വിതറി നായങ്കര്‍ണം സുനിയായി. പകരം കഥയില്‍ ഞാന്‍ ചാണകമെറിയിച്ചു എന്നു മാത്രം.
വാശിയേറിയ ഷട്ടില്‍ മത്സരത്തിനിടയില്‍ കളി മൂത്തുവരുമ്പോള്‍ കൈകള്‍ അല്‍പം വിടര്‍ത്തി,"എക്സ്ക്യൂസ്മി, ഒരു ദാദക്കു കടന്നു പോകാന്‍ അല്‍പം വഴി തരണേ" യെന്നു പറഞ്ഞ്‌ കളിക്കാര്‍ക്കിടയിലൂടെ ഒരു വശത്ത്‌ നിന്നും മറുവശത്തേക്ക്‌ നടന്ന് നാട്ടുകാരെ സമ്മിശ്രത്തിലാക്കിയ കടുങ്ങല്ലൂരിന്റെ ആസ്ഥാന ദാദക്ക്‌, പ്രിയപ്പെട്ട സുനിക്ക്‌ എന്റെ ആദരാന്‍ജലികള്‍.

(കടുങ്ങല്ലൂരിനെ പറ്റി എനിക്കങ്ങനെ തോന്നിയിട്ടില്ല. നമ്മള്‍ ഒരേ നാട്ടുകാരും ഒരേ മതസ്ഥരുമാണ്‌. പക്ഷെ സക്കീന, നമ്മുടെ സ്പര്‍ശിനികള്‍ പ്രവര്‍ത്തിക്കുന്നത്‌ രണ്ട്‌ രീതിയിലാണ്‌.)

 
At 5:19 AM, Blogger അഡ്വ.സക്കീന said...

ശ്വാസത്തിന്,

ഇന്നലെ ഞാനും ഉറങ്ങിയില്ല, സുനിയുടെ ബൈക്കും ചിരിയുമൊക്കെയായിരുന്നു മനസ്സില്‍ . വൈകി വരാറുള്ള എന്നെ വീട്ടില്‍ കൊണ്ടാക്കിയിട്ടുണ്ട്, ഒരിക്കല്‍ സുനിയും കോഴി സുരേഷുമൊക്കെ.

ബ്ലോഗിലെഴുതാന്‍ കഴിവുള്ള ഒരു കടുങ്ങല്ലൂര്‍ കാരനെ കണ്ടതില്‍ സന്തോഷമുണ്ട്. ഒത്തിരി ഒത്തിരി സന്തോഷം. അഭിമാനമെന്ന് പറയുന്നില്ല. തിരിച്ചറിയാനാകുന്നില്ല, ശ്രമിക്കുന്നുമില്ല. എല്ലാ തിരിച്ചറിവുകളും എന്നെന്നേക്കുമായി നഷ്ടപ്പെടുത്തി എന്ടേതുമാത്രമായ ലോകത്തിലാണ്, ഞാനിന്ന്. എന്നെയറിയാവുന്ന നിനക്ക് എന്ടെ കഥയുമറിയാമല്ലോ

കടുങ്ങല്ലൂര്‍ എനിക്ക് ഒരു നാട് മാത്രമല്ല. ജന്മങ്ങളുടേയും ജന്മാന്തരങ്ങളുടേയും ചോരപ്പാടുണങ്ങുന്ന ഒരു കഥയുണ്ട്, എനിക്കവിടെ. നീ പറയുക, നമ്മുടെ സ്പര്‍ ശിനികള്‍ വ്യത്യസ്തങ്ങളാണ്, അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഭാവുകങ്ങള്‍ .

 
At 6:42 AM, Blogger രാജ് said...

മറിയം, മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കഥകൂടിയൊന്നു ബ്ലോഗില്‍ പ്രസിദ്ധീകരിക്കാമോ?

 
At 11:48 PM, Blogger Kuzhur Wilson said...

കടുങ്ങല്ലൂര് ആരാ ?
കടുങ്ങല്ലൂര് ആരുടെയാ ?

സുഭാഷ് ചന്ദ്രനെ അറിയാം
ഗ്രെസി ടീച്ച് രെ, അപുവിനെ,സുജിത്തിനെ,
ഒടുവില്‍ സക്കീനയെ...

കടുങ്ങല്ലൂര് എന്റെ ആരുമല്ല.

 
At 1:09 PM, Anonymous Anonymous said...

കുഴൂറ് വിത്സാ‍
താങ്കള്‍ തറ്ജ്ജ്മ ചെയ്ത കവിത മറിയം മനോഹരമായ രീതിയില്‍ ഒരിക്കല്‍ തറ്ജ്ജമ്മ ചെയ്തതിന്റെ ഫീലിംഗിലല്ലേ മുകളിലെ കമന്റ്???

 
At 11:54 PM, Blogger mariam said...

സക്കീന,
നമുക്ക്‌ പരസ്പരം അറിയാം. പക്ഷെ, എന്റെയീ 'കലാ'പാപം നാട്ടില്‍ ആര്‍ക്കും അറിയാന്‍ ഇടയില്ല. ഞാനുമതാഗ്രഹിക്കുന്നില്ല. മറിയം എന്റെ മൂന്നാമത്തെ പേരാണ്‌.
പെരിങ്ങ്സ്‌,
ശ്രമിക്കാം. വരമൊഴി കുഴിമടി തൃച്ചമ്പരം കറങ്ങി മലയാളത്തിലെത്തുന്നതിന്റെ വിരസതയാണ്‌ വില്ലന്‍. വേറൊന്ന്. അബ്ര മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കഥയാണ്‌.
വിശാഖം,
കടുങ്ങല്ലൂരിനെ കുറിച്ചുള്ള ഒട്ടുമിക്ക ചോദ്യങ്ങളും തീരാന്‍ സുഭാഷിന്റെ നോവല്‍ തീരും വരെ കാത്തിരുന്നാല്‍ മതിയാകുമെന്നു തോന്നുന്നു.
അനോണീ,
ആ കമെന്റില്‍ വിശാഖത്തിന്റെ കമെന്റുകളുടെ (ഒരു പരിധി വരെ അദ്ദേഹത്തിന്റെ കവിതകളുടെയും) സ്വഭാവം നിലനിര്‍ത്തിയിരിക്കുന്നു എന്നതില്‍ കവിഞ്ഞ്‌ ഒന്നുമില്ലല്ലോ.. ഇരുട്ടില്‍ മെഴുകുതിരി തപ്പിപോകുന്ന ഒരു ഭാഷ. രസമല്ലേ അത്‌.

 
At 4:38 AM, Blogger Kuzhur Wilson said...

കുഴൂറ് വിത്സാ‍
താങ്കള്‍ തറ്ജ്ജ്മ ചെയ്ത കവിത മറിയം മനോഹരമായ രീതിയില്‍ ഒരിക്കല്‍ തറ്ജ്ജമ്മ ചെയ്തതിന്റെ ഫീലിംഗിലല്ലേ മുകളിലെ കമന്റ്???

അനോണീ,
ആ കമെന്റില്‍ വിശാഖത്തിന്റെ കമെന്റുകളുടെ (ഒരു പരിധി വരെ അദ്ദേഹത്തിന്റെ കവിതകളുടെയും) സ്വഭാവം നിലനിര്‍ത്തിയിരിക്കുന്നു എന്നതില്‍ കവിഞ്ഞ്‌ ഒന്നുമില്ലല്ലോ.. ഇരുട്ടില്‍ മെഴുകുതിരി തപ്പിപോകുന്ന ഒരു ഭാഷ. രസമല്ലേ അത്‌.


enthu jeevitham. boradi polumilla. enne marikkooo enne marikkkoo ennu karajal polum vykarana thettu polum kanchu tharilla divam. kashttam

 
At 2:50 AM, Anonymous Anonymous said...

SO U FRM KADUNGALLOOR....hashe69@yahoo.com

 

Post a Comment

<< Home