From Aachu
വസുധൈവകുടുംബകം: ഗാന്ധിജയന്തിദിനത്തില്‍ രാമനെന്തു ചെയ്യുന്നു.

Monday, October 02, 2006

ഗാന്ധിജയന്തിദിനത്തില്‍ രാമനെന്തു ചെയ്യുന്നു.

ഇന്ന്, ഒക്ടോബര്‍ രണ്ട്, ഗാന്ധിജയന്തി.
" എന്ടെ നാട്ടിലെ പാവപ്പെട്ടാവര്‍ക്കോരോരുത്തര്‍ക്കും വസ്ത്രമുണ്ടാകും വരെ ഞാനെന്‍ടെ നഗ്നത

പൂര്‍ണ്ണമായും മറയ്ക്കില്ലെന്ന് പ്രതിഞ്ജ ചെയ്ത്, 'അര്‍ദ്ധനഗ്നനായ ഫക്കീറായ' മഹാത്മാവേ, അങ്ങയുടെ ആത്മവീര്യത്തിനുമുമ്പില്‍ ഈ നിസ്സഹായയുടെ കണ്ണീരിന്ടെ പൂചെണ്ടുകള്‍ .

മഹാത്മാവേ ഇന്നങ്ങേയ്ക്കു സന്തോഷിക്കാം. അങ്ങയുടെ രാമരാജ്യം യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഒരു വ്യത്യാസം മാത്രം. അഗ്നിസാക്ഷിയായി താന്‍ കൂട്ടുകാരിയാക്കിയ രാമന്ടെ അയനമാണ്, സീത. ആ സീത, അഗ്നിക്കിരയാകേണ്ടി വന്നപ്പോഴും, രാമന്, വലുത്, രാജ്യക്ഷേമമായിരുന്നു.
കളവും കരിഞ്ചന്തയും അക്രമവും അനീതിയുമില്ലാത്ത അങ്ങയുടെ സ്വപ്നത്തിലെ രാമരാജ്യമില്ലേ, അങ്ങ് ഹ്രുദയരക്തമൂറ്റിക്കൊടുത്ത് താലോലിച്ച രാമരാജ്യ സ്വപ്നം, അതിന്ന്, സത്യമാണ്.
അവിടെ അക്രമമുണ്ട്, വെടിവെയ്പ്പും തീവെയ്പ്പുമുണ്ട്, ചോരക്കളമൊഴുകുന്ന കുരുക്ഷേത്രങ്ങളുണ്ട്, അവയെല്ലാം അതേ രാമനുവേണ്ടിയാണ്. അതേ രാമരാജ്യത്തിനുവേണ്ടിയാണ്, അതിലുപരി രാമക്ഷേത്രത്തിനുവേണ്ടിയാണ്. അങ്ങയുടെ കണ്ണിലൂറുന്നത്, ആനന്ദാശ്രുവോ, അതോ വീണ്ടും ഹ്രുദയരക്തമോ?

തന്ടെ രാജ്യത്ത്, രാജ്യാവകാശിയുടെ പേരില്‍ പോലും കലാപ്മുണ്ടാവാതിരിക്കാന്‍ പതിനാല്, വര്‍ഷം വനവാസവും അഞ്ജാതവാസവുമായി കാട്ടില്‍ കഴിഞ്ഞ രാമന്ടെ ബിംബത്തിന്, വേണ്ടിയാണ്, സ്വന്തം കണ്‍ മുന്നിലുള്ള അയല്‍ക്കാരന്ടെ ചോരകുഞ്ഞിനെ പോലും കഴുത്തറുക്കുന്നതും ചുട്ടുകൊല്ലുന്നതും.

മഹാത്മാവേ, ഇനിയൊരു ഗാന്ധിജയന്തി കാണാന്‍ ഈ രാമരാജ്യമുണ്ടാവരുതേയെന്ന്, കരളുരുകി ആഗ്രഹിച്ചു പോവുന്നുണ്ടാവും, അവതാരമാവാനിനിയും ശേഷിയില്ലാത്ത നമ്മുടെ പാവം രാമാത്മാവ്.

6 Comments:

At 12:55 AM, Blogger അഡ്വ.സക്കീന said...

ഗാന്ധിജയന്തിദിനത്തില്‍ രാമനെന്തു ചെയ്യുന്നുണ്ടാവാം

മഹാത്മാവേ, ഇനിയൊരു ഗാന്ധിജയന്തി കാണാന്‍ ഈ രാമരാജ്യമുണ്ടാവരുതേയെന്ന്, കരളുരുകി ആഗ്രഹിച്ചു പോവുന്നുണ്ടാവും, അവതാരമാവാനിനിയും ശേഷിയില്ലാത്ത നമ്മുടെ പാവം രാമാത്മാവ്

 
At 1:27 AM, Blogger മിന്നാമിനുങ്ങ്‌ said...

This comment has been removed by a blog administrator.

 
At 1:56 AM, Anonymous Anonymous said...

This comment has been removed by a blog administrator.

 
At 2:10 AM, Anonymous Anonymous said...

വേദന, പ്രതീഷേധം, നിസ്സഹായത ഇന്നിന്‍റെ മുഖങ്ങള്‍ തന്നെ.പരിതപിച്ചിട്ടെന്തുകാര്യം കൂട്ടുകാരാ.. നമ്മള്‍.. നാളെയുടെ തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്കു ശ്രമിക്കാം. നമ്മള്‍ കൂട്ടമായും നമ്മുടെ ചുറ്റും ശ്രമിച്ചാല്‍ ഒരു പരിധി വരെ നമുക്ക് വിജയിക്കാന്‍ സാധിക്കില്ലേ...
പക്ഷെ നമ്മള്‍ ശ്രമിക്കണം.

 
At 2:43 AM, Blogger മിന്നാമിനുങ്ങ്‌ said...

മാനത്ത്‌ പാറിപ്പറന്നിരുന്ന
ക്രൗഞ്ചപ്പക്ഷികള്‍ക്കു നേരെ വില്ലുകുലച്ച വനവേടനോട്‌"മാനിഷാദ"എന്നുരുവിടാന്‍
ഇനിയൊരു വാല്മീകിയും വരില്ല

താന്‍ സ്വപ്നം കണ്ട രാമരാജ്യത്ത്‌
ഹിന്ദുവിനെയും മുസല്‍മാനെയും
ഇരുദിക്കുകളിലേക്ക്‌ ആട്ടിപ്പായിക്കനിടയാക്കിയ വിഭജനത്തിന്റെ മുറിപ്പാടുകള്‍ കണ്ട്‌ മനം നൊന്ത്‌ നവഖാലിയിലെ സത്യഗ്രഹപ്പന്തലില്‍ അഹിംസാമന്ത്രങ്ങളുരുവിടാന്‍
ഇനിയൊരു ഗാന്ധിജിയും ജന്മമെടുക്കില്ല.

വാല്മീകിയും ഗാന്ധിജിയും
വെട്ടിത്തെളിയിച്ച പാതയുണ്ടിവിടെ.
മാനിഷാദയും അഹിംസാമന്ത്രങ്ങളുമായി
നമുക്കും മുന്നേറാം
ഒരു നവയുഗ ഭാരത സൃഷ്ടിക്കായി

 
At 2:48 AM, Blogger ഇത്തിരിവെട്ടം|Ithiri said...

സ്വാമി വിവേകാന്ദനാനാണെന്ന് തോന്നുന്നു ഒരിക്കാല്‍‍ ഇങ്ങിനെ പറഞ്ഞത്.
മനുഷ്യാ നിനക്ക് പക്ഷിയെപ്പോലെ മാനത്തൂടെ പറക്കാനാവുന്നു. മീനിനേ പോലെ വെള്ളത്തില്‍ ഊളിയിടാനാവുന്നു. കഷ്ടം... മനുഷ്യനെ പോലെ ഭൂമിയിലൂടെ നടക്കാന്‍ കഴിയുന്നില്ലല്ലോ എന്ന്


ഭൂമിയുടെ അവകാശികള്‍ ദൈവത്തിന് വേണ്ടി സഹജീവിയുടെ ശവത്തിനായി ആര്‍ത്തികാണിക്കുന്ന വല്ലാത്ത കാലം. നിയാല നന്നായിരിക്കുന്നു. ഓരോ ഇന്ത്യക്കരനും അല്ല ഒരോ മനുഷ്യനും ഇരുത്തിചിന്തിക്കേണ്ട വാക്കുകള്‍. ഇതെല്ലാം ആര്‍ക്കുവേണ്ടി... എന്തിന് വേണ്ടി.

 

Post a Comment

Links to this post:

Create a Link

<< Home