From Aachu
വസുധൈവകുടുംബകം: തല തിരിഞ്ഞ ബ്ലോഗും ശ്രീജിത്ത് വൈദ്യനും

Tuesday, October 03, 2006

തല തിരിഞ്ഞ ബ്ലോഗും ശ്രീജിത്ത് വൈദ്യനും

നിയമം പഠിച്ച നേരത്ത് കമ്പ്യൂട്ടറ് പഠിച്ചാ മതീന്ന് ആദ്യമായി തോന്നിയത് ഇപ്പഴാ ശ്രീജിത്തേ. ലക്ഷദ്വീപീന്നൊരിത്ത എറണാകുളത്ത് വന്നപ്പൊ പത്ത് രൂപയ്ക്കോടിയ ഓട്ടോകാരന് നൂറ് രൂപകൊടുത്തിട്ട് പറഞ്ഞത്രേ,
"എന്നാലും ന്റെ മോനേ, നീയെന്നെ ഇത്രേം വല്യ ബസ്സിന്ടേം ലോറീടേം എടയിലൂടെ ഒന്നും പറ്റാതെ കൊണ്ട്ന്നേന്, ന്നെ സമ്മതിക്കണം."

അതുപോലെ, മോനേ, ശ്രീജിത്തേ നീയെന്ടെ തലതിരിഞ്ഞു പോയ ബ്ലോഗിനെ ഒന്നു മന്തിരിക്കേം കൂടി ചെയ്യാതെ ശരിയാക്കീലേ. നിനക്കൊരു തൊള്ളായിരം രൂപ തന്നാലും മതിയാവൂല്ല. കല്ലിട്ട പള്ളിക്കെല്ലാം ഞാന്‍ നേര്‍ച്ച നേര്‍ന്നു നോക്കി. എന്ടെ ബ്ലോഗപ്പൊഴും എന്നെ തല്ലണ്ടാ ഞാന്‍ നേരെയാവൂല്ലാന്നും പറഞ്ഞങ്ങിനെ തന്നെ. അപ്പഴാ നമ്മുടെ മിന്നാമിനുങ്ങ് ഇത്തിരി വെളിച്ചം തന്നത്.
"ശ്രീജിത്തിന്, ഒരു മെയില്‍ അയച്ചാ മതീന്ന്,"

മെയില്‍ അയച്ചു. ശ്രീജിത്ത്, ഉത്തരം എഴുതി, എന്ടെ പ്രൊഫൈലില്‍ വിശ്വത്തോളം വലുതായ ഒരു വാക്കുണ്ടത്രേ. 'വിശ്വതലത്തിങ്കലെങ്ങാനുമൊരുമുല്ലപ്പൂവിരിഞ്ഞെന്നാലവ' .
അതു ചെറുതാക്കിയപ്പൊ, ദേ, വന്നേക്കണൂ, തിരിഞ്ഞുപോയ എന്ടെ ബ്ലോഗ് 'ഞാനിതാ നേരെയായേന്നും പറഞ്ഞ്'.

എന്നാലും ശ്രീജിത്തേ, നീ ഒരു കൊച്ചു മിടുക്കന്‍ തന്നെ. ആരു പറഞ്ഞൂ, നീ മണ്ടനാണെന്ന്, അമേരിക്കക്കാരന്ടെ കൂടോത്രം ഇത്രേം നന്നായി നിനക്കറിയാല്ലോ. നന്ദി, കാക്കത്തൊള്ളായിരം നന്ദി, ശ്രീജിത്ത് വൈദ്യനും മിന്നാമിനുങ്ങിന്ടെ കൊച്ചുവെളിച്ചത്തിനും.

14 Comments:

At 12:47 AM, Blogger Sreejith K. said...

നിയാലേ, നന്ദി പ്രകടനം ഇശ്ശി പിടിച്ചിരിക്കുണൂ. ഒരു വാക്ക് ടെമ്പ്ലേറ്റ് കുളമാക്കിയത് കണ്ട് പിടിക്കാന്‍ ആര് വിചാരിച്ചാലും കഴിയുമായിരുന്നു. അതിനൊരു മിടുക്കും വേണ്ട. ഇത്രേം വലിയൊരു നന്ദി പ്രകടനം എന്റെ മനസ്സ് നിറച്ചു. നന്ദി.

 
At 12:49 AM, Blogger അഡ്വ.സക്കീന said...

എന്നാലും ശ്രീജിത്തേ, നീ ഒരു കൊച്ചു മിടുക്കന്‍ തന്നെ. ആരു പറഞ്ഞൂ, നീ മണ്ടനാണെന്ന്, അമേരിക്കക്കാരന്ടെ കൂടോത്രം ഇത്രേം നന്നായി നിനക്കറിയാല്ലോ. നന്ദി, കാക്കത്തൊള്ളായിരം നന്ദി, ശ്രീജിത്ത് വൈദ്യനും മിന്നാമിനുങ്ങിന്ടെ കൊച്ചുവെളിച്ചത്തിനും

 
At 1:01 AM, Blogger sreeni sreedharan said...

ഈശ്വരാ... എന്തെല്ലാം കാണണം, കേള്‍ക്കണം..

 
At 1:06 AM, Blogger Rasheed Chalil said...

നിയാല രക്ഷപ്പെട്ടു അല്ലേ... എന്റെ ദൈവമേ... ആ മുല്ലപ്പൂവിന്റെ യും കുമാര്‍ജിയുടെയും അവസ്ഥ വന്നില്ലല്ലോ...
ഇതൊന്ന് വായിക്കൂ

ഇവിടെ ബൂലോഗത്ത് ശ്രീജിത്തിന്റെ കയ്യില്‍ ടെമ്പ്ലേറ്റ് കിട്ടിയപോലെ എന്നൊരു ചെല്ല് തന്നെയുണ്ട്. പുതിയ ആളായത് കൊണ്ടാ അത് അറിയാതിരുന്നത്.

ശ്രീ നീ രക്ഷപ്പെട്ടു

 
At 1:09 AM, Blogger thoufi | തൗഫി said...

നന്ദി പറയേണ്ടത്‌ ശ്രീജിത്തിനു മാത്രമാണു.
അതില്‍ എനിക്കെന്തെങ്കിലും പങ്കുണ്ടെങ്കില്‍
വളരെ ചെറിയൊരു അംശം മാത്രം.എന്നാലും എന്നേക്കൂടി ചേര്‍ത്തു നന്ദി പറഞ്ഞതിനു തിരിച്ചും നന്ദി

 
At 1:13 AM, Blogger അതുല്യ said...

Up Up ശ്രീജിത്ത്‌
Down Down ഇത്തിരിവെട്ടം
East or West or Middle East
ശ്രീജിത്ത്‌ is the BEST!!

Just kidding.

 
At 1:18 AM, Blogger വിശ്വപ്രഭ viswaprabha said...

ശീ ജിത്തേ,

ഒരൊറ്റയടിക്ക് വിശ്വത്തിനും മുല്ലപ്പൂവിനും പാര വെയ്ക്കാന്‍ കിട്ടിയ ചാന്‍സ് ശരിക്കു മുതലാക്കി അല്ലേ!

ഹ്ം കൊള്ളാം!

എടുത്തോളാം!

 
At 1:19 AM, Blogger Rasheed Chalil said...

അതുല്യ ചേച്ചീ നിങ്ങളും ...

 
At 1:22 AM, Blogger Sreejith K. said...

അങ്ങിനെ പറഞ്ഞ് കൊടുക്ക് അതുല്യച്ചേച്ചീ,

അപ്പ് അപ്പ് ഞാന്‍ ഞാന്‍
ഡൌണ്‍ ഡൌന്‍ ഇത്തിരി ഇത്തിരി

 
At 1:29 AM, Blogger അഡ്വ.സക്കീന said...

യഥാര്‍ ത്ഥത്തില്‍ ടെമ്പ്ലേറ്റില്‍ എച്ച് റ്റി എം ല്‍ പഠിച്ചു നോക്കിയിരുന്നു ഞാന്‍ . അതാ നേരെ വൈദ്യനെ കാണിക്കാമെന്നു വിചാരിച്ചത്. ഇപ്പഴാ മനസ്സിലായേ, മുല്ലപ്പൂവും വിശ്വവുമെല്ലാം ഞാന്‍ കാണാനിരിക്കുന്നേയുള്ളേന്ന്, നനഞ്ഞിറങ്ങിയില്ലേ, കുളിച്ച് കേറുക തന്നെ.

 
At 1:35 AM, Blogger Rasheed Chalil said...

ഞാന്‍ ഹപ്പി... സത്യം മനസ്സിലാക്കിയല്ലോ...
അപ്പ് അപ്പ് ഞാന്‍ ഞാന്‍
ഡൌണ്‍ ഡൌണ്‍ ശ്രീജിത്ത് ശ്രീജിത്ത്

 
At 1:36 AM, Blogger Unknown said...

ശ്രീജീ,
നിയാലയ്ക്ക് കൊടുത്തതിന്റെ പകുതി സംഖ്യയ്ക്ക് ഞാന്‍ പോസ്റ്റിടുമായിരുന്നല്ലോ ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍. ഐഡിയ കൊള്ളാം നിയാല പറഞ്ഞാല്‍ വെയിറ്റ് ഉണ്ടാകുമല്ലോ എന്ന് അല്ലേ?

(ഓടോ: എന്റെ ടെമ്പ്ലേറ്റിന് പ്രശ്നം വന്നാല്‍ ഞാന്‍ വയറിളാക്കാറാ പതിവ്. (മോണിറ്ററിന്റെ :-))

 
At 2:12 AM, Blogger ഏറനാടന്‍ said...

നിയാല എന്ന നാമം പണ്ടെങ്ങാണ്ട്‌ കേട്ടിട്ടുണ്ടല്ലോ! ശ്ശോ.. അല്ലാട്ടോ അത്‌ നിരാല എന്നാണ്‌. അതേന്ന് പണ്ട്‌ അലക്കാനുപയോഗിച്ചിരുന്ന നിരാല ബാര്‍സോപ്പ്‌..

എന്തെരായാലും നിയാല നമ്മുടെ പാവം ശ്രീജിത്തിനെ കുളിപ്പിച്ചിരുത്തിയല്ലോ!

 
At 7:32 AM, Blogger ബിന്ദു said...

നിയാല എന്നു വച്ചാല്‍ എന്താ അര്‍ത്ഥം? :)
ഇപ്പോഴും പ്രൊഫൈല്‍ താഴെ ആണല്ലോ.

 

Post a Comment

<< Home