From Aachu
വസുധൈവകുടുംബകം: സ്വന്തമാ‍ര് ബന്ധുവാര്

Monday, December 25, 2006

സ്വന്തമാ‍ര് ബന്ധുവാര്

ഏതോ വാണിജ്യപ്പരസ്യത്തിന്ടെ ഉപഭോക്താക്കളായി മാത്രം നാം പരിചയപ്പെട്ടു. വാഗ്ദാ‍നമൊന്നും നല്‍കും മുമ്പേമുഖദാവില്‍ സൌന്ദര്യമളക്കും മുമ്പേ നീ ആവശ്യപ്പെട്ടു. ഒന്നുമില്ലെങ്കിലും അനിയനെപ്പോലെ സ്നേഹിക്കാമോ? I replied " Let me see".

പരീക്ഷിച്ചും പരീക്ഷിക്കപ്പെട്ടും ക്ഷീണിച്ച എനിക്ക് പുതുമയൊന്നും തോന്നിയില്ല, നിന്ടെ വരവിലും സംസാരത്തിലും.പരിചയം കൂടി നീ കവിതയേയും പ്രത്യയശാസ്ത്രത്തേയും കുറിച്ച് വാചാലനായപ്പോള്‍, ഏതോ ഒരുസ്വപ്നം പോലെ, എവിടെയോ കേട്ടു മറന്ന ശബ്ദം പോലെ, പിന്നെ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍എന്നോ നഷ്ടമായ എന്ടെ നിഴല്‍ തിരിച്ചു കിട്ടിയ പോലെ ഒക്കെ തോന്നി.

അരുതാത്തതാഗ്രഹിക്കരുതെന്നറിയാ‍മായിരുന്നിട്ടും ആഗ്രഹിക്കുന്നതെല്ലാം അരുതാത്തതായിപ്പോയി.വിധിയേയും പഴിക്കരുതല്ലോ നമ്മള്‍. സ്വീകരിക്കുകയെന്നതല്ലേ വിധിവിലക്കുകള്‍. ആഗ്രഹങ്ങളാണ് ദുഃഖകാരണമെന്ന ബുദ്ധതത്വമോര്‍ത്ത് ആഗ്രഹിക്കാറേയില്ലായിരുന്നു പണ്ടൊന്നും. ദുഃഖങ്ങളില്ലാത്തതാണെന്ടെ ദുഃഖമെന്ന് പാടിച്ചിരിച്ചപ്പോള്‍ കിട്ടിയ ഗുണപാഠം ജീവിതം മുഖം മൂടി മാത്രമാണെന്ന്.

മുക്കു തമ്മില്‍ കടപ്പാടുകളില്ല. പ്രണയം ചിന്തിക്കാന്‍ പോലുമാവില്ല, നിന്ടെ പ്രത്യയശാസ്ത്രത്തിന്ടെകണക്കുപുസ്തകത്തില്‍.

Afterall love, beauty and life itself is a subjective measure.
അല്ലേ?പക്ഷേ, നിന്ടെ ആപേക്ഷികതയുടെ നിര്‍വ്വചനത്തിനപ്പുറം, നീ പോലുമളന്നിട്ടും മനസ്സിലാക്കാനാവാത്തനിന്ടെ അക്ഷരങ്ങളെ, അവയുത്ഭവിച്ച നിന്ടെ മനസ്സിനെ ഞാനൊന്നറിഞ്ഞോട്ടേ. വാര്‍ദ്ധക്യത്തിലെപ്രണയമെന്ന് നീ വിശേഷിപ്പിച്ചേക്കാം. സൌന്ദര്യം അത് ശരീരത്തിന്ടേതാകുമ്പോള്‍ ആപേക്ഷികമാണ്.

You repeatedly asking me "What exactly you are expecting from me" I say"nothing"

“ഒന്നും, ഒന്നുമില്ല. വെറുതേയൊന്നു കൂട്ടുകൂടാന്‍, താളമില്ലാത്ത പാട്ടു പാടാന്‍, പാടുമ്പോള്‍ ഭ്രാന്തമെന്ന്പറയാത്ത ഒരു കൂട്ടുകാ‍രന്‍. ഞാന്‍ സ്നേഹിക്കുന്ന അക്ഷരങ്ങളെ സ്നേഹിക്കാന്‍ ഒരു മനസ്സ്. സമാന മനസ്ക്നെന്ന് കവിവാക്യത്തില്‍ പറഞ്ഞാല്‍ അതും ആപേക്ഷികമാകുമോ?

You again " I cannot commit to anybody, I cannot be dedicated".

എങ്കില്‍ എവിടെയോ നഷ്ടമായ നിന്നെ യാഥാര്‍ത്ഥ്യത്തിലേക്ക് കൈപിടിക്കട്ടേ, ഒരനിയനെപ്പോലെ.എനിക്കതിനാവില്ലെങ്കിലും ഞാനൊന്ന് ശ്രമിക്കട്ടേ.

“ഞാനതിനുമപ്പുറത്താണെങ്കിലോ” നിന്ടെ പ്രതിവാക്യം.

സുഹൃത്തേ, I don't need your commitment, I don't need your dedication or sacrifice, just
as a temperory measure, be friends. Let us see. Afterall what is temperory? what is permanent?

ഇവിടെ നമ്മള്‍ പ്രവാസികളല്ലേ? മണിക്കൂറിന്ടെ പിന്‍ബലം പോലുമില്ലാത്ത നിയമത്തിന്ടേനാട്ടില്‍ നമുക്കെന്ത് സ്ഥായിയും സ്വന്തവും ബന്ധവും? സൌകര്യത്തിന്ടെ മാത്രം നാടാ‍യ ഇവിടെ ബന്ധങ്ങളും സൌകര്യത്തിനല്ലേ? മന്‍ഃപ്പൂര്‍വ്വം മറക്കാനാഗ്രഹിക്കുന്ന ചങ്ങലകളല്ലേ ഭാര്യാഭര്‍ത്തൃ ബന്ധങ്ങള്‍.

10 Comments:

At 7:43 AM, Blogger അഡ്വ.സക്കീന said...

പരീക്ഷിച്ചും പരീക്ഷിക്കപ്പെട്ടും ക്ഷീണിച്ച എനിക്ക് പുതുമയൊന്നും തോന്നിയില്ല, നിന്ടെ വരവിലും സംസാരത്തിലും.പരിചയം കൂടി നീ കവിതയേയും പ്രത്യയശാസ്ത്രത്തേയും കുറിച്ച് വാചാലനായപ്പോള്‍, ഏതോ ഒരുസ്വപ്നം പോലെ, എവിടെയോ കേട്ടു മറന്ന ശബ്ദം പോലെ, പിന്നെ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍എന്നോ നഷ്ടമായ എന്ടെ നിഴല്‍ തിരിച്ചു കിട്ടിയ പോലെ ഒക്കെ തോന്നി.

അരുതാത്തതാഗ്രഹിക്കരുതെന്നറിയാ‍മായിരുന്നിട്ടും ആഗ്രഹിക്കുന്നതെല്ലാം അരുതാത്തതായിപ്പോയി.വിധിയേയും പഴിക്കരുതല്ലോ നമ്മള്‍. സ്വീകരിക്കുകയെന്നതല്ലേ വിധിവിലക്കുകള്‍. ആഗ്രഹങ്ങളാണ് ദുഃഖകാരണമെന്ന ബുദ്ധതത്വമോര്‍ത്ത് ആഗ്രഹിക്കാറേയില്ലായിരുന്നു പണ്ടൊന്നും. ദുഃഖങ്ങളില്ലാത്തതാണെന്ടെ ദുഃഖമെന്ന് പാടിച്ചിരിച്ചപ്പോള്‍ കിട്ടിയ ഗുണപാഠം ജീവിതം മുഖം മൂടി മാത്രമാണെന്ന്.

മുക്കു തമ്മില്‍ കടപ്പാടുകളില്ല. പ്രണയം ചിന്തിക്കാന്‍ പോലുമാവില്ല, നിന്ടെ പ്രത്യയശാസ്ത്രത്തിന്ടെകണക്കുപുസ്തകത്തില്‍.

Afterall love, beauty and life itself is a subjective

At 7:18 PM, Blogger അനംഗാരി said...

ചതിയും വഞ്ചനയും നിറഞ്ഞ ലോകത്തില്‍ നിനക്ക് ഒന്നിനോടും പ്രതിപത്തി തോന്നരുത്.ആഗഹങ്ങള്‍ നിനക്ക് ദു:ഖമാണ് തരിക.സ്വപ്നങ്ങള്‍ നിനക്ക് സങ്കടങ്ങളാണ് നല്‍കുക.
നീ നിന്റെ കര്‍ത്തവ്യ്ം ചെയ്ത് മടങ്ങി പോകുക, അവന്‍ വിളിക്കും വരെ ഇത് നിനക്കുള്ള ഇടതാവളം.

At 9:49 PM, Blogger കണ്ണൂരാന്‍ - KANNURAN said...

ബ്ലോഗിന്റെ കളര്‍ ബാക്ക് ഗ്രൌണ്ട് വായനക്കു തടസ്സമാകുന്നു.

At 11:18 PM, Blogger ഇട്ടിമാളു അഗ്നിമിത്ര said...

ഇതു ഞാന്‍ പറയാനിരുന്നതാണല്ലോ?.. എനിക്കു മുമ്പെ പറഞ്ഞുകഴിഞ്ഞല്ലെ.. സാരമില്ല.. അല്ലെങ്കിലും നമ്മള്‍ പറയുന്നതും പറയാനിരിക്കുന്നതും എല്ലാം ആരോ പറഞ്ഞു കഴിഞ്ഞതല്ലെ.. എന്നാലും കടങ്ങളും കടപ്പാടുകളും ഇല്ലാതെ എന്തെങ്കിലും പേരിട്ടു വിളിക്കാതെ ആരെങ്കിലും ആര്‍ക്കെങ്കിലും ആരെങ്കിലും ആവുമോ? ചുമ്മാ ചോദിച്ചതാ..

At 11:54 PM, Blogger അഡ്വ.സക്കീന said...

“ഒന്നും, ഒന്നുമില്ല. വെറുതേയൊന്നു കൂട്ടുകൂടാന്‍, താളമില്ലാത്ത പാട്ടു പാടാന്‍, പാടുമ്പോള്‍ ഭ്രാന്തമെന്ന്പറയാത്ത ഒരു കൂട്ടുകാ‍രന്‍. ഞാന്‍ സ്നേഹിക്കുന്ന അക്ഷരങ്ങളെ സ്നേഹിക്കാന്‍ ഒരു മനസ്സ്. സമാന മനസ്ക്നെന്ന് കവിവാക്യത്തില്‍ പറഞ്ഞാല്‍ അതും ആപേക്ഷികമാകുമോ?

You again " I cannot commit to anybody, I cannot be dedicated".

എങ്കില്‍ എവിടെയോ നഷ്ടമായ നിന്നെ യാഥാര്‍ത്ഥ്യത്തിലേക്ക് കൈപിടിക്കട്ടേ, ഒരനിയനെപ്പോലെ.എനിക്കതിനാവില്ലെങ്കിലും ഞാനൊന്ന് ശ്രമിക്കട്ടേ.

“ഞാനതിനുമപ്പുറത്താണെങ്കിലോ” നിന്ടെ പ്രതിവാക്യം.

സുഹൃത്തേ, I don't need your commitment, I don't need your dedication or sacrifice, just
as a temperory measure, be friends. Let us see. Afterall what is temperory? what is permanent?

ഇവിടെ നമ്മള്‍ പ്രവാസികളല്ലേ? മണിക്കൂറിന്ടെ പിന്‍ബലം പോലുമില്ലാത്ത നിയമത്തിന്ടേനാട്ടില്‍ നമുക്കെന്ത് സ്ഥായിയും സ്വന്തവും ബന്ധവും? സൌകര്യത്തിന്ടെ മാത്രം നാടാ‍യ ഇവിടെ ബന്ധങ്ങളും സൌകര്യത്തിനല്ലേ? മന്‍ഃപ്പൂര്‍വ്വം മറക്കാനാഗ്രഹിക്കുന്ന ചങ്ങലകളല്ലേ ഭാര്യാഭര്‍ത്തൃ ബന്ധങ്ങള്‍.

At 12:02 AM, Blogger കുറുമാന്‍ said...

സൌകര്യത്തിന്ടെ മാത്രം നാടാ‍യ ഇവിടെ ബന്ധങ്ങളും സൌകര്യത്തിനല്ലേ? ഞാന്‍ പരിപൂര്‍ണ്ണമായി യോജിക്കുന്നു സക്കീനാ- ഇവിടെ എല്ലാം സൌകര്യത്തിനായി മാത്രം. പക്ഷെ,

മന്‍ഃപ്പൂര്‍വ്വം മറക്കാനാഗ്രഹിക്കുന്ന ചങ്ങലകളല്ലേ ഭാര്യാഭര്‍ത്തൃ ബന്ധങ്ങള്‍ - ഇതിനോടെനിക്കു ശക്തമായ വിയോജിപ്പുണ്ട്.

At 4:26 AM, Anonymous Anonymous said...

The innocence of your love makes all resistance in vain. The enchantment of your body makes it hard to restrain.

The perfect embodiment of hair, blood and flesh
Just like a dark purple grape: sweet, soft and fresh.
The innocence of your love will not eternally remain.
With that repent, I make it end- love drives me insane.

Have you ever yearned another yet the lover had no care has a tear escaped your eye yet no more would even dare.

Does your heart melt melt with a glance as you offer up a prayer when you look into their heart does you heart yearn to be there.

Have you wanted them so badly that your heart would start to bleed have you tried to say I love you yet a voice would not proceed.

Don't lend your heart to love dear friend let your tears fall like the rain a healing heart will break again and sadness will remain

you'll ponder thoughts of real love and wonder if there're true pity takes no place in life upon a heart so blue
u say who i am?

At 4:45 AM, Anonymous Anonymous said...

may be he is thinking... daily about u only... may be, but i am sure his heart is beating... why u can listen that....

u say who i am....? give him his choice....? dont insist on you....?

At 7:16 AM, Anonymous Anonymous said...

എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കില്ലേ?

At 2:28 PM, Blogger കരീം മാഷ്‌ said...

ഒരേട്ടനായി കാണാമെങ്കില്‍,
വാണിജ്യ, വിപണന തന്ത്രങ്ങളുടെ കറുത്തമറയില്ലാതെ,
സ്വാര്‍ത്ഥതയുടെ പുറമ്പൂച്ചില്ലാതെ,
സത്യമായ് പറയുന്നു.
മൂന്നാമതൊരു പെങ്ങളായ് കൂട്ടാം ഞാന്‍,
ആവോളം സ്നേഹം തരാം ഞാന്‍
എന്നെ വേദനിപ്പിക്കില്ലങ്കില്‍.
ഞാന്‍ ഒരു ലോല ഹൃദയന്‍.
സ്നേഹിക്കാന്‍ മാത്രം അറിയാവുന്നവന്‍.
(പക്ഷെ കാനഡയിലേക്കു ഇമിഗ്രേഷന്‍ നടത്താനും,ക്രെഡിറ്റ് കളക്ഷന്‍ ലീഗല്‍ ഫൊളോ അപ്പിന്റെ വക്കാലത്തു കിട്ടാനും ക്യാന്‌വാസു മാത്രം ചെയ്യല്ലേ!)

Post a Comment

<< Home