From Aachu
വസുധൈവകുടുംബകം: ആ വിലക്കപ്പെട്ട കനിയൊന്നു കിട്ടിയിരുന്നെങ്കില്‍

Wednesday, September 27, 2006

ആ വിലക്കപ്പെട്ട കനിയൊന്നു കിട്ടിയിരുന്നെങ്കില്‍

സ്വര്‍ ഗ്ഗത്തില്‍ നാണമുണ്ടോ?ഇല്ലായിരുന്നു.
അതല്ലേ ആദവും ഹവ്വയുംനഗനരായി വിലസിയത്.
എന്നുമുതലാണ്, മനുഷ്യന്, നാണം തോന്നിത്തുടങ്ങിയത്.

സാത്താന്‍ സര്‍ പ്പരൂപത്തില്‍ ഹവ്വയ്ക്ക് വിലക്കപ്പെട്ട കനി നല്‍ കി.
അവരത് ഭക്ഷിച്ചു.
ഹവ്വയ്ക്ക് എന്തൊക്കെയോ തോന്നി.
അതിലൊന്ന് നാണമായിരുന്നു.

ചുറ്റും പരതിയപ്പോള്‍ കിട്ടിയ
ഇലകള്‍ കൊണ്ടവര്‍ നാണം മറച്ചു.
അങ്ങിനെ സാത്തന്‍ ലോകത്തിന്,വസ്ത്രം സമ്മാനിച്ചു.

ആര്‍ ക്കാണ്, നാണം തോന്നിയത്.
നോക്കിയ സാത്താനല്ല.
നോക്കപ്പെട്ട ഹവ്വയ്ക്കാണ്.
കനി കഴിച്ചതും ഹവ്വ തന്നെ
അതുകൊണ്ട് നാണം സ്ത്രീകള്‍ ക്കാണ്.

നാണമില്ലാതിരുന്നത് സ്വര്‍ ഗ്ഗത്തിലാണ്.
ഇവിടെ ദുബായിലും നാണമില്ല.
ചുറ്റിലും തുണിയുടുക്കാത്തവരാണ്.
സ്വര്‍ ഗ്ഗമിതാണോ ആവോ?

മുഴുവന്‍ തുണികൊണ്ടു മറച്ചവര്‍
തുണിയില്ലാത്തവരെ കെട്ടിപ്പിടിച്ചുനടക്കുന്നത് കാണാം
കാണുന്നവരുടെ നാണവും പോകും.

സാത്താനേ, നീ എവിടെയാണ്
ആ വിലക്കപ്പെട്ട കനിയൊന്നു കിട്ടിയിരുന്നെങ്കില്‍
ലിപ്സ്റ്റിക്കുണ്ടാക്കാമായിരുന്നു
സയനൈഡു പോലൊരു ലിപ്സ്റ്റിക്,
ചുണ്ടിനടുത്തു വരുമ്പൊഴേനാണമുണ്ടാകണം.

ഭൂമിയിലെ നാണമില്ലാത്തവര്‍ ക്കായി
ദൈവം കാണിച്ച മറ്റൊരിടമാണോ
നമ്മുടെ ദുബായീന്നൊരു ശങ്ക.
അതോ...........

5 Comments:

At 5:37 AM, Blogger thoufi | തൗഫി said...

This comment has been removed by a blog administrator.

 
At 5:48 AM, Blogger thoufi | തൗഫി said...

നന്നായിരിക്കുന്നു,
ചിന്തിപ്പിക്കുന്ന വരികള്‍,സാക്ക്‌

നാണം മര്‍ത്യന്റെ സഹജഭാവമത്രെ
പക്ഷെ,അതില്ലാത്തവരാണെറെയും.
പണ്ട്‌,തരുണിക്ക്‌ മാന്യത കല്‍പ്പിച്ച
യുഗപുരുഷന്മാരുട പാദസ്പര്‍ഷമേറ്റ്‌
പുളകം കൊണ്ട മണ്ണിലിന്ന്
അല്‍പവസ്ത്രധാരികളുടെ ഫാഷന്‍പരേഡാണു
അഹങ്കാരത്തിനുമേല്‍ പണത്തിന്റെ
ചീട്ടുകൊട്ടാരം പണിയുന്നവര്‍
കേള്‍ക്കുന്നില്ലല്ലോ,
നാളെയുടെ പ്രകമ്പനം
മടക്കാം നമുക്ക്‌ നമ്മുടെ കണ്ണുകളെ
മനസ്സിലെ തിരിവെളിച്ചം
കെട്ടുപോകാത്ത കാലത്തോളം

അഭിനന്ദനങ്ങള്‍

 
At 11:11 PM, Blogger Rasheed Chalil said...

നന്നായിരിക്കുന്നു.

നാണമില്ലെങ്കില്‍ എന്തുമാവാം എന്ന പ്രവാചക വചനം മാത്രം ഇവിടെ കുറിക്കുന്നു.

 
At 11:30 PM, Blogger umbachy said...

ezhuti
theerkkukayaanalle
nomparangal oronnum...!

 
At 5:43 AM, Blogger വല്യമ്മായി said...

നല്ല നിരീക്ഷണങ്ങള്‍

 

Post a Comment

<< Home