From Aachu
വസുധൈവകുടുംബകം: എന്ടെ ഉള്ളില്‍ കാറാണ്.

Tuesday, September 26, 2006

എന്ടെ ഉള്ളില്‍ കാറാണ്.

ഇന്നലെ രാത്രിയിലുഠ ആ വെളുത്ത കാ4 എന്ടെഅടുത്തു വന്നു നി4ത്തി.
കയ്യാലയ്ക്കുഠ റോഡിനുമിടയിലുള്ള ഇത്തിരിയകലത്തില്‍ അവരെന്നെ പിടിച്ചതിനകത്താക്കി.
തുറന്നു നോക്കാന്‍ എനിക്ക് കണ്ണുകളില്ലായിരുന്നു, അതവര്‍ കുത്തിയെടുത്തിരുന്നു.
അനക്കാന്‍ ശരീരവുഠ, പണിതീരാത്ത ഏതോ കോണ്‍ ക്രീറ്റ് കെട്ടിടത്തിനുള്ളിലായിരുന്നു അത്.
മനുഷ്യാസ്ഥി ഇട്ടാല്‍ കെട്ടിടത്തിന്‍ ബലഠ കൂടുമത്രേ.

വെള്ളക്കാറില്‍ വരുന്നത് പിള്ളേരെ പിടുത്തക്കാരാണ്.
അവര്‍ കുട്ടികളുടെ കണ്ണ്കുത്തി, കൈവെട്ടി, മുഖഠ ആസിഡൊഴിച്ചുഭീകരമാക്കി പിച്ചക്കാരാക്കുഠ,
അല്ലെങ്കില്‍ കെട്ടിടങ്ങള്‍ ക്ക് ബലമുണ്ടാക്കുഠ.
എന്തിനാണ്‍ ഞാന്‍ ഈ നേരത്ത് റോഡില്‍ വന്നത്.പിന്നെന്തു ചെയ്യുഠ?

എന്‍ ടെ പള്ളിക്കൂടഠ ഒരുപാട് ദൂരത്തിലല്ലേ.
കവിഞ്ഞൊഴുകുന്ന പുഴ കടക്കാന്‍ വഞ്ജിക്കാരന്ടെ ക്രൌര്യഠ കാണണഠ.
ഇന്നു ഞാന്‍ വൈകിപ്പോയി, ആരുമില്ലായിരുന്നൂ വഞ്ജിയിലുഠ.
വഞ്ജി കടന്ന് പള്ളിക്ക് മുമ്പിലൂടെയുള്ള ചെമ്മണ്‍ പാത കഴിഞ്ഞാലാണ്കാറു വരുന്ന റോഡുള്ളത്.

പള്ളിയുടെ അടുത്തെത്തുമ്പോഴുഠ മനസ്സില്‍ പേടി തോന്നുഠ.
ദൈവത്തിന്ടെ വീടാണെങ്കിലുഠ പരേതാത്മാക്കളാണല്ലോ അവിടെയുഠ.
പ്രേതങ്ങളെ എല്ലാവര്‍ ക്കുഠ പേടിയാണ്.ശവത്തെ അതിലേറെയുഠ.
ഈ ശ്വാസമൊന്നു നിലച്ചാല്‍ പേടിപ്പേടുത്തുന്നവരാണ്, നാമെന്ന് ഒരിക്കലുഠ ഓര്‍ ക്കാറില്ലല്ലോ നമ്മളാരുഠ.
പള്ളിയുടെ മുമ്പിലേത്തുമ്പോള്‍ തട്ടഠ വലിച്ചിട്ട് ആയത്തുല്‍ കുര്‍ സി ഓതി ഒറ്റ ഓട്ടമാണ്.

അങ്ങിനെ മെയിന്‍ റോഡിലെത്തി.
അവിടെ നിന്നുഠ വലത്തോട്ടു നടക്കണഠ, പള്ളിക്കൂടത്തിലേക്ക്.
മിനിട്ടറിയാന്‍ എനിക്ക് വാച്ചൊന്നുമില്ല.
കുറെ നടക്കുമ്പോള്‍ ഒരു കയറ്റമുണ്ട്.രണ്ട് വശത്തുഠ റബ്ബര്‍ ത്തോട്ടമാണ്, നോക്കെത്താദൂരഠ വരെ.

ആ കയറ്റത്തിലാണ്, വെള്ളക്കാറുഠ ഞാനുമുള്ളത്.
ലൂഡിനകത്തു കയറി ലൈറ്റിട്ടപ്പോള്‍ കണ്ണുകളറിയാതെ തുറന്നു.
എന്നെ പിള്ളേരെപിടുത്തക്കാരു പിടിച്ചില്ലായിരുന്നോ?

ഞാന്‍ തപ്പിനോക്കി.
ഇല്ല, എന്ടെ ബെഡ്ഡിലെ ഡബിള്‍ പുതപ്പിനുള്ളിലെ എന്നെ കണ്ടപ്പോള്‍ ലോകത്തിലെ ഏറ്റവുഠ സന്തോഷവതി ഞാനായിരുന്നു.എനിക്ക് ഉറക്കെ വിളിച്ചു കൂവാന്‍ തോന്നി.

ഇന്ന് ഞാന്‍ പിള്ളയല്ല, തള്ളയാണ്.
എന്നിട്ടുഠ അവരെന്ത എന്നെ വിടാത്തത്.
കടലുഠ കടന്ന്, ആയിരഠ നാഴികകള്‍ ക്കപ്പുറമെത്തിയിട്ടുഠ
ഈ വെള്ളക്കാര്‍ എന്നെ പിന്തുടരുന്നതെന്തേ?

എന്നാണ്‍ ഞാനാദ്യഠ ഇവരുടെ കണ്ണില്‍ പെടുന്നത്?
അന്നൊരു ഞായറാഴ്ചയാരിന്നു.
സ്കൂളില്ലാത്ത ദിവസഠ ഞാന്‍ അനിയത്തിയുമൊത്ത് അമ്മായിയുടെ വീട്ടില്‍ പോകാനിറങ്ങി.
പുഴയുഠ പള്ളിയുഠ കയറ്റവുഠ കടന്ന്, നുണക്കഥകളുഠ പറഞ്ഞ് ചിരിച്ച് നടക്കുമ്പോളാണ്, ആവെള്ളക്കാര്‍ അടുത്തുള്ള തിരിവില്‍ നിര്‍ ത്തിയത്.

ഡോറിന്ടെ ചില്ലു തുറന്ന് ചുമന്ന സാരിയുടുത്ത ഒരു സ്ത്രീഞങ്ങളെ കൈ കാണിച്ചു വിളിച്ചു.
"സീനാ, ഓടിക്കോ, പിള്ളേരെപ്പിടുത്തക്കാര്‍ "വെള്ള കാറുഠ പിള്ളേരെപ്പിടുത്തക്കാരുമെല്ലാഠപ്രസിദ്ധമായ കാലമായിരുന്നു അത്.

ഉച്ചനേരമായതിനാല്‍ റോഡ് വിജനമായിരുന്നു.
ഞങ്ങള്‍ അടുത്തു കണ്ട ഒരിടവഴിയിലേക്കോടി.
കുറെ കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോള്‍ കാറുമതാ ഞങ്ങളുടെ പുറകെ.
നേരെ ഓടിയാല്‍ രക്ഷയില്ല.അരികിലുള്ള പാടത്തേക്കെടുത്തു ചാടി.
പിടഞ്ഞെഴുന്നേറ്റു, അറിയാവുന്ന സ്വലാത്തെല്ലാഠ ഉറക്കെ ചൊല്ലി നേര്‍ ത്ത വരമ്പിലൂടെ ഓടി.
ഭാഗ്യഠ, ചെരിപ്പ് ഹൈഹീല്‍ ഡായിരുന്നില്ല അന്ന്.

ദൂരെയൊരു നീല പെയിന്‍ ട്ടിച്ച വീടു കണ്ടു, അതിനരികില്‍ ഒരു വൈക്കോല്‍ കൂനയുഠ.
ഞങ്ങളതിനു മറവില്‍ പതുങ്ങിയിരുന്നു.
കുറേ കഴിഞ്ഞു തല പൊക്കിനോക്കിയപ്പോള്‍ ചുമന്ന സാരിയുടുത്ത സ്ത്രീ കാറിനുള്ളിലേക്ക് തിരിച്ചു കയറുന്നു.
കാറുഠ പതുക്കെ സ്ഥലഠ വിട്ടു.

പിന്നീടൊരുപാടു വര്‍ ഷഠ വിജനമായ ആ വഴിയിലൂടെ ഒറ്റക്ക് നടക്കേണ്ടി വന്നിട്ടുണ്ട്.
അപ്പോഴെല്ലാഠ എന്‍ ടെ കൂടെ ഈ വെള്ളക്കാറുമുണ്ടായിരുന്നു.
ഞാന്‍ കാറിനുള്ളിലായിരുന്നില്ല.
എന്ടെ ഉള്ളില്‍ കാറായിരുന്നു.

6 Comments:

At 5:46 AM, Blogger കൈത്തിരി said...

ഇതിപ്പൊ, നെഞ്ചിനുള്ളില്‍ നീ‍യാണ്, എന്നു പറഞ്ഞതുപോലായല്ലോ...

ധൈര്യശാലിയാണല്ലേ...

 
At 6:31 AM, Blogger പെരിങ്ങോടന്‍ said...

സക്കീനാ ഇങ്ങനെ നാലും ഒമ്പതും അനുസ്വാരത്തിനു പകരം ഠ (ട ഠ ഡ ഢ ണ) -യും ഉപയോഗിച്ചു മലയാളം എഴുതിയാല്‍ എങ്ങിനെയാ. അതാവശ്യം ഒന്നു സേര്‍ച്ച് ചെയ്താല്‍ ഈ നല്ല മലയാളത്തിലെ വാക്കുകള്‍ തിരിച്ചറിയപ്പെടാതെയും പോകും. ദയവായി ഒന്നു ശ്രദ്ധിക്കൂ. മലയാളം എഴുതുവാന്‍ വരമൊഴി ഉപയോഗിച്ചാലും മതി.

 
At 6:35 AM, Blogger മിന്നാമിനുങ്ങ്‌ said...

നന്നായിരിക്കുന്നു,സാക്ക്‌,

വെള്ളക്കാറും പിള്ളേരെപ്പിടുത്തക്കാരുമെല്ലാം
ബാല്യത്തിന്റെ വിട്ടുമാറാത്ത നൊമ്പരങ്ങള്‍
ഓര്‍മ്മകളെ കുട്ടിക്കാലത്തേക്ക്‌
കൂട്ടിക്കൊണ്ടുപോയി ഈ വരികള്‍

വെറുതെയെങ്കിലും ഒന്നാശിച്ചുപോയി,തിരിച്ചുവരുമോയെന്‍ ബാല്യം..?

അഭിനന്ദനങ്ങള്‍

ഓ.ടോ):ഉറങ്ങാന്‍ നേരം ആയത്തുല്‍ക്കുര്‍സി ഓതിയാല്‍ പിന്നെ വെള്ളക്കാറിനെ നമുക്ക്‌ പേടിക്കേണ്ടിവരില്ല

 
At 7:56 PM, Blogger ഉമ്പാച്ചി said...

malayalathil ezhuthuka enganennu ariyilla.
ullilullathu
purathu
parayaan
bhasha
venamennilla.

sakeena
bhayam
kondu
nadakkunnu.

pedikkaathedo...
nammalokke
nalllavara...
daivam kayyozhiyilla.

 
At 2:33 AM, Blogger ഇത്തിരിവെട്ടം|Ithiri said...

നന്നായിരിക്കുന്നു.
കുട്ടിക്കാലത്തെ പേടിസ്വപ്നങ്ങളായിരുന്നു പിള്ളേരുപിടുത്തക്കാരും പേപ്പട്ടികളും.

അവര്‍ക്ക് മനസ്സ് മെനെഞ്ഞെടുത്ത ഒരു രൂപവും ഉണ്ടായിരുന്നു. കറുത്ത് തടിച്ച, ചുവന്ന കണ്ണുകളുള്ള, തമിഴ് സംസാരിക്കുന്ന... ഒരു ഭീകര രൂപം, എത്രയോ ദിവസങ്ങളില്‍ ഭീകരസ്വപ്നങ്ങളിലെ മുഖ്യകഥാപാത്രം. ഉറക്കെ കരഞ്ഞ് ഞെട്ടിയുണര്‍ന്ന ഒരു രാത്രിയില്‍ ഉമ്മയാണ് പറഞ്ഞത് ആയത്തുല്‍ കുര്‍സ്സിയ്യ് ചൊല്ലികിടന്നാല്‍ മതി എന്ന്. അതിന് വേണ്ടി മാത്രം രണ്ടാംക്ലാസ്സില്‍ പഠിക്കുന്ന ഞാന്‍ അത് മനഃപാഠാമക്കിയത് ഓര്‍ത്തുപോയി.

നല്ല വിവരണം. കഥ (അതോ അനുഭവമോ) അസ്സലായിരിക്കുന്നു.

 
At 2:50 AM, Blogger ഇത്തിരിവെട്ടം|Ithiri said...

ഉറുമ്പ് സുഹൃത്തേ
മലയാളത്തില്‍ ബ്ലൊഗാനുള്ള ലിങ്കുകള്‍ ഇവിടെ ഉണ്ട്

ഇവിടെ

ഇവിടെ

ഇതെല്ലാം വായിച്ച് നോക്കൂ... വളരേ എളുപ്പമാണ്

ഈ കമന്റ് ഇവിടെ ഇട്ടതിന് ക്ഷമിക്കണം.

 

Post a Comment

Links to this post:

Create a Link

<< Home