From Aachu
വസുധൈവകുടുംബകം: December 2006

Tuesday, December 26, 2006

സ്നേഹത്തിനും കന്യകാത്വമോ?

മറക്കാന്‍ പറഞ്ഞ കണക്കുകളുടെ കൂട്ടത്തില്‍ നീ എടുത്തു പറഞ്ഞില്ലേ, കന്യകയൊന്നുമല്ലല്ലോ?
ശരിയായിരുന്നു, അതും എനിക്ക് നഷ്ടമായി, നീണ്ട മുപ്പത് വര്‍ഷം ഞാന്‍ സൂക്ഷിച്ച എന്ടെ കന്യകാത്വം.
ഞാന്‍ പതി വ്രതയുമല്ല.
വിവാഹമോചിതയ്ക്കെങ്ങിനെ പതിവ്രതയാകാനാകും?
നഷ്ടപ്പെട്ടതോര്‍ത്തു ദുഃഖിക്കാന്‍ ഞാനൊന്നും സമ്പാദിച്ചില്ലല്ലോ?
സമര്‍പ്പണം പാതിവ്രത്യത്തിന്ടെ ഭാഗമായിരുന്നല്ലോ?
ഒന്നുമില്ലെങ്കിലും ഞാനൊരു സ്ത്രീയായില്ലേ.
സ്ത്രീയാകണമെങ്കില്‍ പ്രസവിക്കണം, അമ്മയാകണം.
അതേ, മാതൃത്വമാണ് ഏറ്റവും വലിയ അനുഭൂതി, ഏറ്റവും വലിയ സത്യവും.
എങ്കിലും അവകാശങ്ങളെല്ലാം പിതാവിനല്ലേ?

കന്യകാത്വം കാത്തു സൂക്ഷിക്കാന്‍ വരുവാനിരിക്കുന്ന ഭര്‍ത്താവില്ലല്ലോ ഇന്നെനിക്ക്.
കാത്തു സൂക്ഷിച്ചു സമര്‍പ്പിച്ചിട്ടും അവനുമെന്നെ ഇട്ടിട്ടു പോയില്ലേ.
വേദപുസ്തകങ്ങളിലും കേട്ടുകേള്‍വിയിലും പ്രവാചകമനസ്സറിയുമ്പോഴും
പ്രബോധനത്തിലൂടെ സ്വര്‍ഗ്ഗീയ സ്വപ്നം കാണുമ്പോഴുംകൂട്ടുകാ‍രാ, നീയോര്‍ക്കുക്.
കാണാതെ പോയ എന്ടെ മനസ്സിനെ,
നിന്ടെ വാഗ്ദാനത്തെ, തട്ടിയെടുക്കാനില്ലാതെ പോയ എന്ടെ കന്യകാത്വത്തെ.
കന്യകയല്ലാത്തത് വിധവയാകും പോലൊരു തെറ്റല്ലാത്തത് നല്ലത്.
അറബികളുടെ ലോകത്ത് വിവാഹമോചനത്തിലേക്കുള്ള പാതയും.

വിധവയേക്കാള്‍ നികൃഷ്ടയാണല്ലോ വിവാഹമോചിത.
ശരീരത്തിനപ്പുറം ബന്ധങ്ങളില്ലാത്ത നമ്മുടെ ലോകത്ത് കവിയും ഭാവനയും കലയുമെല്ലാം മിഥ്യ.
ഒരിക്കല്‍ സ്നേഹിച്ച മനസ്സിന് വീണ്ടും സ്നേഹിക്കാനാവില്ലെന്നനിന്ടെ നിര്‍വ്വചനം കന്യകാത്വം പോലൊരു മിഥ്യയോ?
അതോ നിന്ടെ ഒഴിഞ്ഞു പോകലിന്ടെ ന്യായമോ?
സ്നേഹത്തിനും കന്യകാത്വമോ?
വിധി വിലക്കുകള്‍ സ്ത്രീ മനസ്സിനല്ലേ?
പര്‍ദ്ദകൊണ്ടു മൂടിയ ശരീരത്തിനപ്പുറം കാണുന്ന കണ്ണുകള്‍ക്കപ്പുറംമരിക്കാത്ത മനസ്സിന് പുനര്‍ജ്ജന്മം പോലുമില്ലല്ലോ?
അടുത്ത ജന്മത്തിലെങ്കിലുമെനിക്കു സ്നേഹിക്കാന്‍.
ആദ്യ പുരുഷനെ സ്നേഹിച്ചതെന്ടെ തെറ്റോ?
വെറുത്തിട്ടും മറക്കാത്തതെന്ടെ കുറ്റമോ?
സ്നേഹിച്ചവനെ വെറുക്കാത്തതും തെറ്റോ?
പുലഭ്യം പറയാത്തതും കുറ്റമോ?

Monday, December 25, 2006

സ്വന്തമാ‍ര് ബന്ധുവാര്

ഏതോ വാണിജ്യപ്പരസ്യത്തിന്ടെ ഉപഭോക്താക്കളായി മാത്രം നാം പരിചയപ്പെട്ടു. വാഗ്ദാ‍നമൊന്നും നല്‍കും മുമ്പേമുഖദാവില്‍ സൌന്ദര്യമളക്കും മുമ്പേ നീ ആവശ്യപ്പെട്ടു. ഒന്നുമില്ലെങ്കിലും അനിയനെപ്പോലെ സ്നേഹിക്കാമോ? I replied " Let me see".

പരീക്ഷിച്ചും പരീക്ഷിക്കപ്പെട്ടും ക്ഷീണിച്ച എനിക്ക് പുതുമയൊന്നും തോന്നിയില്ല, നിന്ടെ വരവിലും സംസാരത്തിലും.പരിചയം കൂടി നീ കവിതയേയും പ്രത്യയശാസ്ത്രത്തേയും കുറിച്ച് വാചാലനായപ്പോള്‍, ഏതോ ഒരുസ്വപ്നം പോലെ, എവിടെയോ കേട്ടു മറന്ന ശബ്ദം പോലെ, പിന്നെ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍എന്നോ നഷ്ടമായ എന്ടെ നിഴല്‍ തിരിച്ചു കിട്ടിയ പോലെ ഒക്കെ തോന്നി.

അരുതാത്തതാഗ്രഹിക്കരുതെന്നറിയാ‍മായിരുന്നിട്ടും ആഗ്രഹിക്കുന്നതെല്ലാം അരുതാത്തതായിപ്പോയി.വിധിയേയും പഴിക്കരുതല്ലോ നമ്മള്‍. സ്വീകരിക്കുകയെന്നതല്ലേ വിധിവിലക്കുകള്‍. ആഗ്രഹങ്ങളാണ് ദുഃഖകാരണമെന്ന ബുദ്ധതത്വമോര്‍ത്ത് ആഗ്രഹിക്കാറേയില്ലായിരുന്നു പണ്ടൊന്നും. ദുഃഖങ്ങളില്ലാത്തതാണെന്ടെ ദുഃഖമെന്ന് പാടിച്ചിരിച്ചപ്പോള്‍ കിട്ടിയ ഗുണപാഠം ജീവിതം മുഖം മൂടി മാത്രമാണെന്ന്.


മുക്കു തമ്മില്‍ കടപ്പാടുകളില്ല. പ്രണയം ചിന്തിക്കാന്‍ പോലുമാവില്ല, നിന്ടെ പ്രത്യയശാസ്ത്രത്തിന്ടെകണക്കുപുസ്തകത്തില്‍.

Afterall love, beauty and life itself is a subjective measure.
അല്ലേ?പക്ഷേ, നിന്ടെ ആപേക്ഷികതയുടെ നിര്‍വ്വചനത്തിനപ്പുറം, നീ പോലുമളന്നിട്ടും മനസ്സിലാക്കാനാവാത്തനിന്ടെ അക്ഷരങ്ങളെ, അവയുത്ഭവിച്ച നിന്ടെ മനസ്സിനെ ഞാനൊന്നറിഞ്ഞോട്ടേ. വാര്‍ദ്ധക്യത്തിലെപ്രണയമെന്ന് നീ വിശേഷിപ്പിച്ചേക്കാം. സൌന്ദര്യം അത് ശരീരത്തിന്ടേതാകുമ്പോള്‍ ആപേക്ഷികമാണ്.

You repeatedly asking me "What exactly you are expecting from me" I say"nothing"

“ഒന്നും, ഒന്നുമില്ല. വെറുതേയൊന്നു കൂട്ടുകൂടാന്‍, താളമില്ലാത്ത പാട്ടു പാടാന്‍, പാടുമ്പോള്‍ ഭ്രാന്തമെന്ന്പറയാത്ത ഒരു കൂട്ടുകാ‍രന്‍. ഞാന്‍ സ്നേഹിക്കുന്ന അക്ഷരങ്ങളെ സ്നേഹിക്കാന്‍ ഒരു മനസ്സ്. സമാന മനസ്ക്നെന്ന് കവിവാക്യത്തില്‍ പറഞ്ഞാല്‍ അതും ആപേക്ഷികമാകുമോ?

You again " I cannot commit to anybody, I cannot be dedicated".

എങ്കില്‍ എവിടെയോ നഷ്ടമായ നിന്നെ യാഥാര്‍ത്ഥ്യത്തിലേക്ക് കൈപിടിക്കട്ടേ, ഒരനിയനെപ്പോലെ.എനിക്കതിനാവില്ലെങ്കിലും ഞാനൊന്ന് ശ്രമിക്കട്ടേ.

“ഞാനതിനുമപ്പുറത്താണെങ്കിലോ” നിന്ടെ പ്രതിവാക്യം.

സുഹൃത്തേ, I don't need your commitment, I don't need your dedication or sacrifice, just
as a temperory measure, be friends. Let us see. Afterall what is temperory? what is permanent?

ഇവിടെ നമ്മള്‍ പ്രവാസികളല്ലേ? മണിക്കൂറിന്ടെ പിന്‍ബലം പോലുമില്ലാത്ത നിയമത്തിന്ടേനാട്ടില്‍ നമുക്കെന്ത് സ്ഥായിയും സ്വന്തവും ബന്ധവും? സൌകര്യത്തിന്ടെ മാത്രം നാടാ‍യ ഇവിടെ ബന്ധങ്ങളും സൌകര്യത്തിനല്ലേ? മന്‍ഃപ്പൂര്‍വ്വം മറക്കാനാഗ്രഹിക്കുന്ന ചങ്ങലകളല്ലേ ഭാര്യാഭര്‍ത്തൃ ബന്ധങ്ങള്‍.

Saturday, December 23, 2006

ഹ്രുത്തേ, പറയുക

ഹ്രുത്തേ, ചൊല്ലുക, നീയേതു ഭാഗത്ത്,
വിട്ടുപോയൊരെന്‍ പതി തന്നോര്‍മ്മയോടോ?
തൊട്ടു നില്‍ക്കുമെന്‍ സ്നേഹ ദൂതിനോടോ?
അച്ച്ച്ഛ്നാമെന്നുണ്ണി തന്‍ സത്യത്തോടോ?

ഹ്രുത്തേ പറയുക ഞാനെന്ത് ചെയ്യേണ്ടൂ?
വിരഹം ഈ ലോക ഭീകര വേദന
ഏകാന്തത ഭൂവിന്‍ നിതാന്ത വേദന
ഞാനിവ രണ്ടും പേറുന്ന യാത്രിക.

കാത്തിരിക്കാനെനിക്കില്ല യൌവ്വനം
തിരികെ വരുമെന്നതിന്‍ പ്രതീക്ഷ പോലുമില്ല പോല്‍,
എന്നേക്കുമായ് മൊഴി ചൊല്ലാന്‍,
എവിടെയോ കൊളുത്തുന്നു, വലിക്കുന്നു, സ്നേഹത്തിന്നോര്‍മ്മകള്‍.

ഹ്രുത്തേ, ഓതുക, നയിക്കുക
സ്നേഹിക്കയാണ്, വീണ്ടും ഞാന്‍,
അല്ല, ഞാന്‍ സ്നേഹിക്കപ്പെടുകയാണിന്ന്
ഓര്‍മ്മയില്‍ തള്ളാനാവുമോ സ്നേഹം
ഓര്‍മ്മയില്‍ എരിഞ്ഞു തീരണോ സ്നേഹവും

പുനര്‍ജ്ജന്മം അത് നേടാന്‍,
ഗംഗയില്‍ കുളിച്ച പാപിനി ഞാന്‍,
ഭര്‍ത്ത്ര സ്നേഹം അത് കാണാന്‍,
കൈലാസം താണ്ടിയ യോഗിനി ഞാന്‍,
അഹോ, ഞാന്‍ വിട ചൊല്ലട്ടേ
ഓര്‍മ്മയില്‍ നിന്നുമീ യാത്രയില്‍.

Wednesday, December 20, 2006

കൂട്ട്

നടുമുറിഞ്ഞൊരെന്‍ പട്ടയ്ക്കുള്ളിലീ
കനവുദിച്ചതും‌ ശാപമായ് മാറിയോ?
പ്രിയസഖീ നമ്മളെത്ര രാപ്പകുതിയി
ല്‍കൂടൊഴിയാതെ കാത്തതാണീ രവം.

ഇന്നിനിയവ വേര്‍പ്പിരിയലിന്‍
ചൂടുതേങ്ങലായ് നേര്‍ത്തു നീങ്ങവേ
“സ്വാ‍ര്‍ത്ഥയാണു നീ കുത്തുവാക്കുകള്‍എ
ത്രയെന്ടെ മേല്‍ വര്‍ഷിച്ചിടുകിലും”
മൂകമാമെന്ടെ ആത്മദുഃഖമൊരു
കനല്‍കാറ്റായനാഥമായലയുന്നു.

നീരുറവയില്ല, മരുപ്പച്ചയില്ല
ശേഷിച്ചിട്ടില്ലെന്‍ പാഥേയത്തിലൊറ്റ
വറ്റുമിനിയെങ്കിലുമീയൂഷരഭൂമിയില്‍ഏ
കാന്തയാത്ര ഞാന്‍ തുടര്‍ന്നേ മതിയാകൂ.

മുള്ളുകള്‍, നെഞ്ചില്‍ തറയ്ക്കുന്ന
മുള്ളുകളാണെന്ടെ മുമ്പിലും ചുറ്റിലും
സഖീ,നീ, ചാരത്തു തന്നെയുണ്ടല്ലോ
മൂകസാക്ഷിയായെന്ടെ ഭാവങ്ങളെ
നിസ്സംഗയാക്കാതെ ദുഃഖ്മെന്നു നിന്നെ വിളിക്കിലും

എന്നേ നിര്‍ജ്ജീവമായൊരെന്‍
ജഡത്തിന്നരികില്‍ ജ്വലിക്കും
നിലവിളക്കിന്നന്ത്യനാ‍ളം പോലെനീ
കാത്തുനില്‍ക്കുക രണ്ടുമൂന്നു നാള്‍ കൂടി.

ഇല്ല നിമിഷങ്ങള്‍, ഓര്‍ത്തുപാടി
കരഞ്ഞുതീര്‍ക്കാനില്ല
സ്വന്തബന്ധങ്ങളൊന്നുമേ സമര്‍പ്പിക്കാന്‍.
എല്ലാം നിശ്ശബ്ദമായൊരുപിടി
ഭസ്മമായ്ഞാനോര്‍മ്മയായകലുന്നു
സഖീ, നീ കൂടെയുണ്ടോയെന്ടെ
ആജന്മ സഹചാരീ.

ഒരു മയില്‍ പീലി നാമ്പൊളിപ്പിച്ചു
പാഠപുസ്തകത്താളിലാക്കിഞാനരുമയായതിന്‍
കുഞ്ഞു വിരിയുവാനക്ഷമയോടെ
കാത്തിരുന്നൊരപ്പുലരിതോറും
ഹതാശരാകുമൊരോര്‍മ്മയില്‍സഖീ,
ഞാനറിഞ്ഞീടുന്നു,
മിഥ്യയായിരുന്നെന്നുമെന്നാശ്രയം
മിഥ്യയായിരുന്നെന്നുമെന്‍ കനവുകള്‍
ശൂന്യമാമീ
തമസ്സിലാണെന്നുമെന്‍മോഹം
ജനിച്ചതും പിടഞ്ഞു മരിച്ചതും

Thursday, December 07, 2006

എറണകുളം നിയമ കലാലയം

വിശാലകൊച്ചിയുടെ നഗരസഭയ്ക്കൊരുപാട് മാറ്റം കാലം വരുത്തിയിരിക്കുന്നു, അഥവാ അധികാരികള്‍ അവകാശപ്പെടുന്നു.നഗരത്തിന്റെ നടുവിലെ എറണാകുളം ലോ കോളേജ് മാത്രം മാറ്റങ്ങളൊന്നുമില്ലാതെ നരകിച്ചു നില്‍ക്കുന്നു.

വക്കീലിന്റെ നരച്ച കുപ്പായം പോലെ പ്രതാപത്തിന്റെ ചിഹ്നമായിട്ടാണോ?
മേല്‍കൂരയില്‍ നിന്നു തൂങ്ങിയാടുന്ന ഇരുമ്പു തൂണുകള്‍ ദുര്‍ബ്ബലമായ ഇന്ത്യന്‍ നിയമത്തിന്റെ സൂചികയോ? തുറന്നുവച്ച പുസ്തകവുമായി ചിരിച്ചു നില്‍ക്കുന്ന അച്യുതന്‍ പിള്ള സാറിന്റെ ഗൌണിലും ഗൌളിവലയുടെ വെളുത്ത പാടുകള്‍.


സര്‍ക്കാര്‍ അനുവദിച്ച അമ്പത് ലക്ഷം പിഡബ്ലിയുടെ അട്ടിമറിയില്‍ കുടുങ്ങ്നിയെന്ന് അദ്ധ്യാപിക.അപ്പുറത്ത് മഹാരാജാസും ഇപ്പുറത്ത് സെനര്‍തെരേസാസും കാലത്തിനൊത്ത് മിനുങ്ങുമ്പോഴും നിയമവിദ്യാലയമേ നീ മാത്രം പഴമയാണ്, പുതുമയെന്ന് ആയിരം നാവാല്‍ വിളിച്ചോതിയാലും ഈ അനാഥത്വം നമുക്ക് തിരിച്ചറിയില്ലേ.

കാലത്തിനും പല കോലങ്ങള്‍ ക്കും സാക്ഷിയായി രാഷ്ട്രപിതാവ് നടക്കാന്‍ തുടങ്ങിയിട്ടേറെയായി. കാലുകള്‍ മുന്നോട്ടാണെങ്കിലും ഒരടിപോലും ചലിക്കാനാവാതെ നിസ്സഹായനായി. നിയമത്തിന്റെ കൂച്ചുവിലങ്ങോ?നീതിയുടെ നിസ്സംഗതയോ?