From Aachu
വസുധൈവകുടുംബകം: September 2006

Thursday, September 28, 2006

പ്രവാസിയെന്നാല്‍

ഫോണിലൂടെ ഇന്നവന്‍ പറഞ്ഞു,
"മമ്മീ, ആച്ചൂനിന്ന് ചാറ്കിട്ടീലോ"
എന്താ കിട്ട്യാ?"ചാറ്".
എനിക്ക് മനസ്സിലായില്ല, "ചാറ്, ചാറ്, ചാറ്",അവന്‍ വീണ്ടുംവീണ്ടും പറഞ്ഞുനോക്കി.
പിന്നെയും ചോദിച്ചപ്പോളവന്‍ ദേഷ്യം വന്നു.
"കുന്തം മമ്മീം മമ്മീടൊരു ചെവീം"
അവന്‍ ഫോണ്‍ വലിച്ചെറിഞ്ഞിട്ടിട്ട് പോയി.

ആകാംക്ഷയില്‍ അനിയത്തിയോട് ചോദിച്ചു, അവനെന്താ കിട്ടിയതെന്ന്.
ചിരിയടക്കി അവള്‍ പറഞ്ഞു,അവന്, സ്റ്റാര്‍ കിട്ടി,
നോട്ട് ബുക്കില്‍, 'ബി'യും 'സി'യും, പിന്നെ വണ്ണും ടുവും എഴുതിയതിന്.

എനിക്ക് സങ്കടം വന്നു.
നക്ഷത്രങ്ങളും ചുമന്നെന്ടെ മോന്‍ ,മിന്നിമിന്നിയെത്തുന്നത് കാണാന്‍ "നുനീ',
നിന്ടെ മമ്മിയിന്നവിടില്ലല്ലോ
നക്ഷത്രങ്ങളേക്കാളും ദൂരത്തിലല്ലേ മമ്മിയിന്ന്.


ഓരോ മനുഷ്യാത്മാവും ശരീരത്തില്‍ നിന്ന്
വേര്‍പ്പെടുമ്പോള്‍
ആകാശത്ത് ഒരു നക്ഷത്രം കൂടി മുളയ്ക്കുമത്രേ.
അവരവിടിരുന്ന് പ്രിയപ്പെട്ടവരെയെല്ലാംകാണുന്നുണ്ടു പോലും.

മമ്മി "ദുംബായി"ലാണെന്ന് നിനക്കറിയാം.
ദുംബായിലേക്കുള്ള വഴി ആകാശത്തിലൂടാണെന്നും
വിമാനത്തിന്ടെ ഒച്ച ആകാശത്തു കേള്‍ക്കുമ്പോള്‍ ,
മുറ്റത്തിറങ്ങി നീ തുള്ളിച്ചാടാറുണ്ട്, മമ്മിയെ കാണാനല്ലേ.

ഒത്തിരി വിശേഷങ്ങള്‍ ചൊല്ലാനുണ്ടാവും
നിനക്ക്ചായപ്പെന്‍സിലിന്ടെ മുനയൊടിഞ്ഞത്,
ലാപ്ടോപ്പിന്ടെ ബാറ്ററി തീര്‍ന്നത്,
ബുക്ക് കീറിയപ്പോള്‍ ഇത്താത്ത പിച്ചിയത്.

ഒന്നും പറയാനാവാതെ നീ പടികയറിപ്പോകുന്നത് മമ്മിക്ക് കാണാം കുട്ടാ
വല്ലപ്പോഴുമൊരിക്കല്‍ പുറത്ത് പോകുന്ന
ഉമ്മച്ചിയെ കാത്ത് ഞാനുമീ നില്പ് നിന്നിട്ടുണ്ട്.

എന്നാലും നിനക്ക് ദുബായില്‍ വരണ്ടല്ലോ?

നിനക്കറിയോ?
നിന്ടെ മമ്മിയും ഒരു പ്രവാസിയാണിന്ന്.
എന്താണ് പ്രവാസിയെന്നോ?

ആത്മാവു പേറുന്ന നക്ഷത്രത്തിന്, ശരീരമില്ല.
പക്ഷേ പ്രകാശപൂരിതമാണ്.
പ്രവാസിക്ക് ശരീരമുണ്ട്,
ആ ശരീരത്തിനകത്തെ ആത്മാവ് നിര്‍വ്വികാരമാണ്,
നിസ്സംഗ്ഗമാണ്,
അന്ധകാരപൂര്‍ണ്ണമായ ശൂന്യതയാണ്.

നീ അറിയുന്ന ദുബായിയില്‍ ,
വര്‍ണ്ണച്ചില്ലുകളും സ്റ്റീലും പൊതിഞ്ഞ കുറേ കെട്ടിടങ്ങള്‍ മാത്രമേയുള്ളൂ.
അവയ്ക്കുള്ളില്‍ കുറേ ക്രിസ്റ്റല്‍ വിളക്കുകളുമുണ്ട്.
അവയാണീ നാടിന്ടെ ജീവാത്മാവും പരമാത്മാവും.

ചില്ലുപൊതിഞ്ഞ കൂടാരങ്ങളില്‍ ശീതീകരണിയുണ്ട്.
അതുകൊണ്ട് മനുഷ്യവാസത്തിന്‍ തകരാറില്ല.
റോഡിലും വീടിലുമെല്ലാം മനുഷ്യരെപ്പോലെ തോന്നിക്കുന്നവരുണ്ട്.
കറുത്തവരും വെളുത്തവരും

കറുകറുത്തവരും വെളുവെളുത്തവരുമുണ്ട്.
പല ഭാഷ സംസാരിക്കുന്നവര്‍ ,
പല വേഷം ധരിക്കുന്നവര്‍ .

ആത്മാവ് സ്വാര്‍ ത്ഥമാകുമ്പോഴാണ്,
മനുഷ്യന്‍ വെറും രൂപമാകുന്നത്.

പിന്നെയെന്തിനാ മമ്മിയിവിടെ കഴിയുന്നതെന്നോ?
പ്രതീക്ഷകളാണ് കുഞ്ഞേ,
എല്ലാവരേയും പോലെ ഇവിടെ നില്‍ക്കാന്‍ മമ്മിയേയും പ്രേരിപ്പിക്കുന്നത്.

പ്രതീക്ഷകളില്‍ വസിക്കുന്നവനെയാണോ
പ്രവാസിയെന്നു വിളിക്കുന്നത്?

Wednesday, September 27, 2006

ആ വിലക്കപ്പെട്ട കനിയൊന്നു കിട്ടിയിരുന്നെങ്കില്‍

സ്വര്‍ ഗ്ഗത്തില്‍ നാണമുണ്ടോ?ഇല്ലായിരുന്നു.
അതല്ലേ ആദവും ഹവ്വയുംനഗനരായി വിലസിയത്.
എന്നുമുതലാണ്, മനുഷ്യന്, നാണം തോന്നിത്തുടങ്ങിയത്.

സാത്താന്‍ സര്‍ പ്പരൂപത്തില്‍ ഹവ്വയ്ക്ക് വിലക്കപ്പെട്ട കനി നല്‍ കി.
അവരത് ഭക്ഷിച്ചു.
ഹവ്വയ്ക്ക് എന്തൊക്കെയോ തോന്നി.
അതിലൊന്ന് നാണമായിരുന്നു.

ചുറ്റും പരതിയപ്പോള്‍ കിട്ടിയ
ഇലകള്‍ കൊണ്ടവര്‍ നാണം മറച്ചു.
അങ്ങിനെ സാത്തന്‍ ലോകത്തിന്,വസ്ത്രം സമ്മാനിച്ചു.

ആര്‍ ക്കാണ്, നാണം തോന്നിയത്.
നോക്കിയ സാത്താനല്ല.
നോക്കപ്പെട്ട ഹവ്വയ്ക്കാണ്.
കനി കഴിച്ചതും ഹവ്വ തന്നെ
അതുകൊണ്ട് നാണം സ്ത്രീകള്‍ ക്കാണ്.

നാണമില്ലാതിരുന്നത് സ്വര്‍ ഗ്ഗത്തിലാണ്.
ഇവിടെ ദുബായിലും നാണമില്ല.
ചുറ്റിലും തുണിയുടുക്കാത്തവരാണ്.
സ്വര്‍ ഗ്ഗമിതാണോ ആവോ?

മുഴുവന്‍ തുണികൊണ്ടു മറച്ചവര്‍
തുണിയില്ലാത്തവരെ കെട്ടിപ്പിടിച്ചുനടക്കുന്നത് കാണാം
കാണുന്നവരുടെ നാണവും പോകും.

സാത്താനേ, നീ എവിടെയാണ്
ആ വിലക്കപ്പെട്ട കനിയൊന്നു കിട്ടിയിരുന്നെങ്കില്‍
ലിപ്സ്റ്റിക്കുണ്ടാക്കാമായിരുന്നു
സയനൈഡു പോലൊരു ലിപ്സ്റ്റിക്,
ചുണ്ടിനടുത്തു വരുമ്പൊഴേനാണമുണ്ടാകണം.

ഭൂമിയിലെ നാണമില്ലാത്തവര്‍ ക്കായി
ദൈവം കാണിച്ച മറ്റൊരിടമാണോ
നമ്മുടെ ദുബായീന്നൊരു ശങ്ക.
അതോ...........

Tuesday, September 26, 2006

എന്ടെ ഉള്ളില്‍ കാറാണ്.

ഇന്നലെ രാത്രിയിലുഠ ആ വെളുത്ത കാ4 എന്ടെഅടുത്തു വന്നു നി4ത്തി.
കയ്യാലയ്ക്കുഠ റോഡിനുമിടയിലുള്ള ഇത്തിരിയകലത്തില്‍ അവരെന്നെ പിടിച്ചതിനകത്താക്കി.
തുറന്നു നോക്കാന്‍ എനിക്ക് കണ്ണുകളില്ലായിരുന്നു, അതവര്‍ കുത്തിയെടുത്തിരുന്നു.
അനക്കാന്‍ ശരീരവുഠ, പണിതീരാത്ത ഏതോ കോണ്‍ ക്രീറ്റ് കെട്ടിടത്തിനുള്ളിലായിരുന്നു അത്.
മനുഷ്യാസ്ഥി ഇട്ടാല്‍ കെട്ടിടത്തിന്‍ ബലഠ കൂടുമത്രേ.

വെള്ളക്കാറില്‍ വരുന്നത് പിള്ളേരെ പിടുത്തക്കാരാണ്.
അവര്‍ കുട്ടികളുടെ കണ്ണ്കുത്തി, കൈവെട്ടി, മുഖഠ ആസിഡൊഴിച്ചുഭീകരമാക്കി പിച്ചക്കാരാക്കുഠ,
അല്ലെങ്കില്‍ കെട്ടിടങ്ങള്‍ ക്ക് ബലമുണ്ടാക്കുഠ.
എന്തിനാണ്‍ ഞാന്‍ ഈ നേരത്ത് റോഡില്‍ വന്നത്.പിന്നെന്തു ചെയ്യുഠ?

എന്‍ ടെ പള്ളിക്കൂടഠ ഒരുപാട് ദൂരത്തിലല്ലേ.
കവിഞ്ഞൊഴുകുന്ന പുഴ കടക്കാന്‍ വഞ്ജിക്കാരന്ടെ ക്രൌര്യഠ കാണണഠ.
ഇന്നു ഞാന്‍ വൈകിപ്പോയി, ആരുമില്ലായിരുന്നൂ വഞ്ജിയിലുഠ.
വഞ്ജി കടന്ന് പള്ളിക്ക് മുമ്പിലൂടെയുള്ള ചെമ്മണ്‍ പാത കഴിഞ്ഞാലാണ്കാറു വരുന്ന റോഡുള്ളത്.

പള്ളിയുടെ അടുത്തെത്തുമ്പോഴുഠ മനസ്സില്‍ പേടി തോന്നുഠ.
ദൈവത്തിന്ടെ വീടാണെങ്കിലുഠ പരേതാത്മാക്കളാണല്ലോ അവിടെയുഠ.
പ്രേതങ്ങളെ എല്ലാവര്‍ ക്കുഠ പേടിയാണ്.ശവത്തെ അതിലേറെയുഠ.
ഈ ശ്വാസമൊന്നു നിലച്ചാല്‍ പേടിപ്പേടുത്തുന്നവരാണ്, നാമെന്ന് ഒരിക്കലുഠ ഓര്‍ ക്കാറില്ലല്ലോ നമ്മളാരുഠ.
പള്ളിയുടെ മുമ്പിലേത്തുമ്പോള്‍ തട്ടഠ വലിച്ചിട്ട് ആയത്തുല്‍ കുര്‍ സി ഓതി ഒറ്റ ഓട്ടമാണ്.

അങ്ങിനെ മെയിന്‍ റോഡിലെത്തി.
അവിടെ നിന്നുഠ വലത്തോട്ടു നടക്കണഠ, പള്ളിക്കൂടത്തിലേക്ക്.
മിനിട്ടറിയാന്‍ എനിക്ക് വാച്ചൊന്നുമില്ല.
കുറെ നടക്കുമ്പോള്‍ ഒരു കയറ്റമുണ്ട്.രണ്ട് വശത്തുഠ റബ്ബര്‍ ത്തോട്ടമാണ്, നോക്കെത്താദൂരഠ വരെ.

ആ കയറ്റത്തിലാണ്, വെള്ളക്കാറുഠ ഞാനുമുള്ളത്.
ലൂഡിനകത്തു കയറി ലൈറ്റിട്ടപ്പോള്‍ കണ്ണുകളറിയാതെ തുറന്നു.
എന്നെ പിള്ളേരെപിടുത്തക്കാരു പിടിച്ചില്ലായിരുന്നോ?

ഞാന്‍ തപ്പിനോക്കി.
ഇല്ല, എന്ടെ ബെഡ്ഡിലെ ഡബിള്‍ പുതപ്പിനുള്ളിലെ എന്നെ കണ്ടപ്പോള്‍ ലോകത്തിലെ ഏറ്റവുഠ സന്തോഷവതി ഞാനായിരുന്നു.എനിക്ക് ഉറക്കെ വിളിച്ചു കൂവാന്‍ തോന്നി.

ഇന്ന് ഞാന്‍ പിള്ളയല്ല, തള്ളയാണ്.
എന്നിട്ടുഠ അവരെന്ത എന്നെ വിടാത്തത്.
കടലുഠ കടന്ന്, ആയിരഠ നാഴികകള്‍ ക്കപ്പുറമെത്തിയിട്ടുഠ
ഈ വെള്ളക്കാര്‍ എന്നെ പിന്തുടരുന്നതെന്തേ?

എന്നാണ്‍ ഞാനാദ്യഠ ഇവരുടെ കണ്ണില്‍ പെടുന്നത്?
അന്നൊരു ഞായറാഴ്ചയാരിന്നു.
സ്കൂളില്ലാത്ത ദിവസഠ ഞാന്‍ അനിയത്തിയുമൊത്ത് അമ്മായിയുടെ വീട്ടില്‍ പോകാനിറങ്ങി.
പുഴയുഠ പള്ളിയുഠ കയറ്റവുഠ കടന്ന്, നുണക്കഥകളുഠ പറഞ്ഞ് ചിരിച്ച് നടക്കുമ്പോളാണ്, ആവെള്ളക്കാര്‍ അടുത്തുള്ള തിരിവില്‍ നിര്‍ ത്തിയത്.

ഡോറിന്ടെ ചില്ലു തുറന്ന് ചുമന്ന സാരിയുടുത്ത ഒരു സ്ത്രീഞങ്ങളെ കൈ കാണിച്ചു വിളിച്ചു.
"സീനാ, ഓടിക്കോ, പിള്ളേരെപ്പിടുത്തക്കാര്‍ "വെള്ള കാറുഠ പിള്ളേരെപ്പിടുത്തക്കാരുമെല്ലാഠപ്രസിദ്ധമായ കാലമായിരുന്നു അത്.

ഉച്ചനേരമായതിനാല്‍ റോഡ് വിജനമായിരുന്നു.
ഞങ്ങള്‍ അടുത്തു കണ്ട ഒരിടവഴിയിലേക്കോടി.
കുറെ കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോള്‍ കാറുമതാ ഞങ്ങളുടെ പുറകെ.
നേരെ ഓടിയാല്‍ രക്ഷയില്ല.അരികിലുള്ള പാടത്തേക്കെടുത്തു ചാടി.
പിടഞ്ഞെഴുന്നേറ്റു, അറിയാവുന്ന സ്വലാത്തെല്ലാഠ ഉറക്കെ ചൊല്ലി നേര്‍ ത്ത വരമ്പിലൂടെ ഓടി.
ഭാഗ്യഠ, ചെരിപ്പ് ഹൈഹീല്‍ ഡായിരുന്നില്ല അന്ന്.

ദൂരെയൊരു നീല പെയിന്‍ ട്ടിച്ച വീടു കണ്ടു, അതിനരികില്‍ ഒരു വൈക്കോല്‍ കൂനയുഠ.
ഞങ്ങളതിനു മറവില്‍ പതുങ്ങിയിരുന്നു.
കുറേ കഴിഞ്ഞു തല പൊക്കിനോക്കിയപ്പോള്‍ ചുമന്ന സാരിയുടുത്ത സ്ത്രീ കാറിനുള്ളിലേക്ക് തിരിച്ചു കയറുന്നു.
കാറുഠ പതുക്കെ സ്ഥലഠ വിട്ടു.

പിന്നീടൊരുപാടു വര്‍ ഷഠ വിജനമായ ആ വഴിയിലൂടെ ഒറ്റക്ക് നടക്കേണ്ടി വന്നിട്ടുണ്ട്.
അപ്പോഴെല്ലാഠ എന്‍ ടെ കൂടെ ഈ വെള്ളക്കാറുമുണ്ടായിരുന്നു.
ഞാന്‍ കാറിനുള്ളിലായിരുന്നില്ല.
എന്ടെ ഉള്ളില്‍ കാറായിരുന്നു.

Monday, September 25, 2006

എ9ടെ അന്ത്യാ4ച്ചന


നിന്നെക്കുറിച്ചെ9ടെയോ4മ്മയിലെപ്പൊഴോ
പൊന്തിവരുന്ന ഭാവത്തി9ടെ പേരെന്ത്?
സ്നേഹമല്ലല്ലോ, അതു പതുവെയ്ക്കുവാ9
രൂപഭാഷ പോരായിരുന്നല്ലോ നിനക്ക്
സ്നേഹമതൊരേ പക്ഷമായാല്‍
ആ4ക്കുമാരെയുഠ സ്നേഹിച്ചിടാഠ.
സ്നേഹമതു തത്കാലമായാല്‍
നാട്യമെന്നു വിളിച്ചു പുച്ച്ചിച്ചിടാഠ
പേരറിയില്ല നീ തന്ന നാളി9ടെ
വേഷമാണെ9 സ്നേഹതാളഠ.
സ്നേഹഠ നോക്കുന്ന ലെ9സിനുഠ പലനിറഠ
ജാതിമതമതിലൊന്നാമതായിരുന്നു
സ്നേഹമളക്കുന്ന നാരായ പെ9ഡുലഠ
പൊന്നിനുഠ കാശിനുഠ മധ്യയാണിപ്പൊഴുഠ
സ്വാ4ഥമീലോകത്തില്‍ ശേഷിച്ച ജീവിതഠ
തള്ളിനീക്കാനെന്തു സ്നേഹഠ.
പിന്നെ പതുക്കെപ്പതുക്കെയേകാന്തത
എന്നിലെ ഇന്നിനെ ചുറ്റിപ്പിടിക്കവേ
വ്യ4തഥമെന്നാകിലുമൊന്നഗ്രഹിച്ചുപോയ്
എത്രയോ നിഴലുകള്‍ ചുറ്റിലുഠ കാണ്മൂ സദാ
നല്കാത്തതെന്തേ എന്നെ സ്നേഹിക്കാനൊരു മനഠ
ലേലത്തിനിട്ടൊരുനാള്‍ ഞാനാമുല്പന്നത്തെ
പൊക്കഭാരമെല്ലാമളന്നു ക്റുത്യഠ നോക്കി.
കല്യാണക്കമ്പോളത്തില്‍ നൂതനസഹായിയാഠ
ഇ9റ4നെറ്റായിരുന്നല്ലോ നമ്മുടെ മഹാദൂത9

സാന്ത്വനകൂമ്പാരത്തില്‍ വാഗ്ദാനപ്പൊലിമയില്‍
ഒന്നുമേ ചോദിച്ചുള്ളൂ തരുമോ മനഠ നി9ടെ.
വീഴ്ചയില്‍ തളരുമ്പോള്‍ കൈപിടിച്ചുയ4ത്തുവാ9
ഏകാന്തമെ9 വാ4ദ്ധക്യത്തില്‍ കൂട്ടുകാരനാകുവാ9.
കാറ്റില്‍ പറന്നുപോയ് വാഗ്ദാനമെല്ലാഠ
വെറുഠ അപ്പൂപ്പ9 താടിപോലിന്ന്.
നാടുവീടു ഭാഷകള്‍ ക്കെല്ലാമപ്പുറഠ
വാക്കുകളായിരുന്നെ9 തെളിവുകള്‍
അക്ഷരക്കൂട്ടത്തിലെപ്പൊഴോ നീ ചൊന്ന
ഏകാന്തജീവിതപരിദേവനങ്ങളില്‍
എന്റെ ബിഠബത്തെ ഞാ9 കണ്ടതുമാതിരി
കെട്ടുറപ്പിച്ചു മു9പിമ്പു നോക്കാതെ
ശിഷ്ടമായില്ലൊന്നുഠ നിന്നോ4മ്മക്കു കൂട്ടായെ9ടെ
കുഞ്ഞുമാത്രമാണിന്നെന്നാത്മാവിന്നോജാസ്സായി.
ഗന്ധമില്ലാത്തോരെ9ടെ ഗന്ധ4വ്വാ നിന്നെപ്പറ്റി
കാറ്റിനോടാരാഞ്ഞാപ്പോളവയുഠ കളിയാക്കി.
ഗഠഗയിലൊഴുക്കുവാ9 കണ്ണുനീ4 വറ്റിത്തീ4ന്നു.
ഹിമാലയമേറാനെ9ടെ കാലുകള്‍ തള്4ന്നേ പോയ്.
നീ വരില്ലെന്നറിയാമൊരിക്കലുഠ
വെറുപ്പാണെ9ടെ ഓ4മ്മയെപ്പോലുഠ
മറക്കാ9 ശ്രമിക്കുന്നു പാഴ്ശ്രമമെന്നാകിലുഠ
നേരുന്നു നിനക്കെന്നുഠ ജീവനില്‍ സമാധാനഠ.
പ്രിയനേ ഇതുനിനക്കായെ9ടെയന്ത്യാ4ച്ചന
എ9ടെ രക്തപുഷ്പാ4ച്ചന.

Sunday, September 24, 2006

ഒരു ചോദ്യഠ

ദൈവ൭ ആദ്യ൭ സൃഷ്ടിച്ചതാരെ?
ആദമിനെയോ അതോ വാരിയെല്ലൊ?
പ്രവാചക൯ടെ ആത്മാവിനെയോ?
അതോഅനുശാസന൭ ആത്മാവിലെത്തിച്ച മാലാഖമാരെയോ?

ദൈവ൭ ആദ്യ൭ സൃഷ്ടിച്ചതെന്ത്?
ആദമിനെ സൃഷ്ടിച്ച മണ്ണോ?
മാലാഖയെ സൃഷ്ടിച്ച അഗ്നിയോ?
അതോ അഗ്നിയുടെ ഗ൪വ്വോ?

ദൈവ൭ ആദ്യ൭ മാലാഖമാരെ സൃഷ്ടിച്ചു.
അവ൪ ദൈവത്തെ സദാസമയ൭ ആരാധിച്ചു
.ദൈവ൭ അവരെ അങ്ങേയട്ഠ൭ സ്നേഹിച്ചു.
ഏത്ഠവുമധിക്൭ സ്നേഹിച്ചത് ലൂസിഫരിനെ.

ദൈവ൭ മണ്ണ കൊണ്ട ഒരു രൂപമുണ്ടാക്കി
മനുഷ്യനെന്നവന പേരിട്ടു.
മാലാഖമാരോടാഞ്ജാപിച്ചു
അവനെ നമസ്കരിക്കാ൯.

ദൈവത്തിന്ടെ പ്രിയന്കരനായ ലൂസിഫ൪
ആഞ്ജ നിഷേധിച്ചു.
"തീയാലുള്ളവ൯ ഞാ൯ മണ്ണാലിവന്ടെ ജന്മ൭.
ഞാനെന്തിനിവനെ വണങ്ങണ൭."

ആഞ്ജ അനുസരിക്കപ്പെടുവാനുള്ളതാണ്.
അടിമയതിന ബാധ്യസ്ഥനു൭.
വേരെ മാ൪ഗ്ഗമില്ല.
അനുസരിക്കാത്ത ലൂസിഫരിന ദൈവസന്നിധി നഷ്ടമായി.

ദൈവ൭ നീതിമാനാണ്.
അടിമ പ്രതിഫല൭ ആവശ്യപ്പെട്ടു
.നാളിതേവരെ നിന്നെ ആരാധിച്ചതി൯ടെ പ്രതിഫല൭.
"ഏത സൃഷ്ടി മൂലമാണോ എനിക്കെ൯ടെ യജമാനനു൭
സ്നേഹവു൭ നഷ്ടമായത് അവനേയു൭ അവ൯ടെ കുലത്തേയു൭
കാലാകാല൭ അതേ ദൈവത്തിത്നിന്ന് അകത്ടാനുള്ള ശക്തി".

ദൈവ൭ അനുഗ്രഹിച്ചു,
ലൂസിഫ൪ ശപിക്കപ്പെട്ടവനായി.
മനുഷ്യസമൂഹ൭ അവനെ ശപിച്ചു
ലോകത്തിത്ദുഷ്ട ശക്തി ഉടലെടുത്തു.

ദൈവമെന്തിന് ദു൪ബ്ബലനായ മനുഷ്യനെ നമസ്കരിക്കാ൯
ബലവാനായ സമൂഹത്തോടാവശ്യപ്പെട്ടു?
എന്തിനെന്ന് ചോദിക്കാനുള്ള അവകാശ൭
അടിമയ്ക്ക നല്കിയില്ല?

അതേ ചോദിക്കാ൯ പാടില്ല.
കീച്പ്പെടുക, ദൈവത്തി൯ടെ ഇച്ച്ക്കുമു൯പില്
അതാണോ സമാധാന൭.

ഒരിക്കല ഞാനുരക്കെ ചോദിച്ചിരുന്നു, അന്നെനിക്ക ഭ്രാന്തായിരുന്നു.
അടിച്ചമ൪ത്തപ്പെടുന്ന ചോദ്യങ്ങളാണോ വിഭ്രാന്തിയാകുന്നത്.

Wednesday, September 06, 2006

നീയു. പുരുഷനോ

തിക്തഭാവത്തിന്ടെ അഗ്നികുണ്ഡത്തിലീ
ശാപവര്ഷത്തിന്ടെ തീരാധ്വനികളിലെ-
ന്നന്തരാത്മാവി൯ രാഗമായ്തീരുമീ
അക്ഷരക്കൂട്ടമേ നീയും പുരുഷനോ.

ബ്രഹ്മസായൂജ്യ പാതയോതുന്ന മന്ത്രവു.
പുണ്ഠരീകോത്ഭവ9വായയുന്ന ക്ഷേത്രവു.
ദേവനെ കാക്കുമീ ത്ന്ത്രിയു. പുരുഷാ
നീ നൂട്താണ്ഠുകളായ പോട്തിയ സ്രുഷടികള്.

സ്രുഷടിക്കപവാദമായ്പി൪ന്നധിശാപമായി
ക്രൂരമാ. നിന്നിലെ വാരിയെല്ലില-ന്നുതൊട്ടിന്നു
വരെയെന്ടെ കണ്ണുനീ൪
ഭൂവി൯ പതിക്കുന്നു സ്ത്രീത്വമെന്നെന്ടെ പേ൪.

വിപ്ലവഗാഥകളോതുന്ന മന്ത്രങ്ങളൊക്കെയു.
നി൯മഹത്പൌരുഷ.പാടവേ
എന്ടെ തീരാഗ൪ഭനോവേത്ടു പെത്ട
കുഞിന്ടെഅസ്ഥിത്വവു. മാത്ടി നീ നില്ക്കുന്നു.

സ്ത്രീ നിനക്കെന്നു. കളിപ്പാട്ടമായി
രതിക്രീഡകളതീ൪ക്കുമൊരായുധമാകവേ
അന്യനാകുന്നില്ലെനിക്കു നീ
അച്ച്നായ്പുത്രനായെന്ടെ സ൪വ്വ്സ്വമാകുന്നെന്നു.

ഏതേതിഹാസകാവ്യത്തിനുള്ളിലു.
ഏതു യുഗത്തി൯ ചരിത്രത്തിനുള്ളിലു.
പച്ചയായ്കാണ്മൂഞാനീയൊരേ ധ്വനി
വേണ്ടയീ മണ്ണില്നീയാ. വെരു പായ്കനി.

പാതിവ്രത്യ പരീക്ഷണച്ചൂളയില
പരിത്യക്തയാ. സീതയായ്പണയക്കുരുക്കില
വിവസ്ത്രയാ. കൃഷണയായ്കത്തിയാളു.
ചിതയീലെരിഞ്ഞൂ സ്തിയായി ഞാ൯

നീന്ടോരിരുപതു നൂത്ടാണ്ടുക്ളെന്ടെ
ഹൃത്തുവാ൪ന്നൊയുകുമീ രക്തപ്പുയയൊക്കെ
ഭാവനയാകവേ മാ൪ഇല്ല വാക്കു
കള്സ്ത്രീയായിരിക്കു. പ്രതിധ്വനിയായെന്നു.

എ൯ടെ ശബ്ദങ്ങളെ എ൯ടെ കണ്ണീരി൯ടെ
ചൂടായ്പിര്ക്കുമീ ആത്മഭാവങ്ങളെ
പൌരുഷമാക്കുവാ൯ വെമ്പുമ്പോളോ൪ക്കുക
നിന്നമ്മയാമീ സ്ത്രീയെന്ന സത്യത്തെ.